Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയോഗി ആദിത്യനാഥ്​...

യോഗി ആദിത്യനാഥ്​ ഉൾപ്പെട്ട കലാപക്കേസ്​; നിയമാനുസൃതം ഉത്തരവിറക്കാൻ സുപ്രീംകോടതി നിർദേശം

text_fields
bookmark_border
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെട്ട കലാപക്കേസിൽ മജിസ്ട്രേറ്റിനോട് നിയമം അനുശാസിക്കുന്ന ഉചിത ഉത്തരവിറക്കാൻ സുപ്രീംകോടതി നിർദേശം. റഷീദ് ഖാൻ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന െബഞ്ച് ഗോരഖ്പുർ മജിസ്ട്രേറ്റിന് നിർദേശം നൽകിയത്. അലഹബാദ് ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് റഷീദ് ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്. 2007ലാണ് ഗൊരഖ്പുർ ജില്ലയിൽ കലാപമുണ്ടായത്. ആദിത്യനാഥ് അന്ന് ലോക്സഭ അംഗമായിരുന്നു. മുഹർറം ആഘോഷം അലേങ്കാലപ്പെടുത്താൻ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു വാഹിനി പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ഇതു സംബന്ധിച്ച് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ െചയ്തിട്ടുണ്ട്. ആദിത്യനാഥി​െൻറ ആഹ്വാനമാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ടായിരുന്നു. 2007 ജൂൺ 14ന് പൊലീസ് കുറ്റപത്രം നൽകിയെങ്കിലും പ്രതികൾക്കെതിരെ കുറ്റംചുമത്തുന്ന നടപടി നീളുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story