Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2018 10:42 AM IST Updated On
date_range 12 Sept 2018 10:42 AM ISTഇന്ധനവില വർധന കേന്ദ്രസർക്കാർ വരുത്തിെവച്ചത് -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യാന്തര കാരണത്തെക്കാൾ കേന്ദ്രസർക്കാറിെൻറ നടപടികളാണ് ഇന്ധനവില വർധനക്ക് കാരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. പ്രതിപക്ഷം നടത്തിയ ബന്ദിന് രാജ്യമെമ്പാടും ലഭിച്ച അസാധാരണമായ ജനപിന്തുണ കണ്ട് കേന്ദ്ര ഗവൺമെൻറിന് വിലവർധനയിൽ ഒരു ഉത്തരവാദിത്തവും ഇല്ലെന്ന് പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രസർക്കാറിന് ജനങ്ങളെക്കാൾ വലുത് പെേട്രാളിയം കമ്പനികളാണ്. രൂപയുടെ റെേക്കാഡ് വിലയിടിവും പെേട്രാളിയം ഉൽപന്നങ്ങളുടെ അസാധാരണമായ വിലവർധനയും പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണ്. യഥാർഥ കാരണങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം പ്രധാനമന്ത്രി തലയൂരാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story