Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.പിയുടെ വസതിയിലേക്ക്...

എം.പിയുടെ വസതിയിലേക്ക് ബി.ജെ.പി മാർച്ച്‌ നടത്തി

text_fields
bookmark_border
കൊട്ടാരക്കര: ഹർത്താലിനോടനുബന്ധിച്ച് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥിനുനേരെ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയെന്നാരോപിച്ച് ബി.ജെ.പി കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വസതിയിലേക്ക് മാർച്ച്‌ നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് സി. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. കെ.ആർ. രാധാകൃഷ്ണൻ, കെ.വി. സന്തോഷ് ബാബു, അണ്ടൂർ രാധാകൃഷ്ണൻ, രാജഗോപാൽ, ശിവരാമൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു കുട്ടികളുടെ നാടക പരിശീലനക്കളരി (ചിത്രം) അഞ്ചൽ: മൈത്രി ലൈബ്രറിയുടെയും ഡോ. വയല വാസുദേവൻ പിള്ള കലാ സാംസ്കാരികവേദിയുടെയും ആഭിമുഖ്യത്തിൽ കുട്ടികളുടെ നാടക പരിശീലനക്കളരി പ്രഫ. സാം പനംകുന്നേൽ ഉദ്ഘാടനം ചെയ്തു. മൈത്രി ലൈബ്രറി സെക്രട്ടറി എ.എ. റഹീം അധ്യക്ഷതവഹിച്ചു. നാടകനടനും സംവിധായകനുമായ കെ.വി. ഗണേശ്, പ്രഫ. കൃഷ്ണൻകുട്ടി, എ.ഇ. ഷാഹുൽ ഹമീദ്, എ.ഇ. കുട്ടി, ഏറം ഷാജി, അഭിലാഷ്, കെ.വി. മനോജ്, ആശാ മനോജ്, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. പഠനക്കളരി ചൊവ്വാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story