Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:21 AM IST Updated On
date_range 11 Sept 2018 11:21 AM ISTമേഖലയിൽ ഹർത്താൽ സമാധാനപരം
text_fieldsbookmark_border
വർക്കല: പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൽ.ഡി.എഫും പ്രഖ്യാപിച്ച ഹർത്താൽ വർക്കലയിൽ സമാധാനപരം. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. നഗരത്തിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. പബ്ലിക് മാർക്കറ്റുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ടാക്സി, ടെമ്പോ, ഓട്ടോ സ്റ്റാൻഡുകളും വിജനമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രം റോഡിലിറങ്ങിയെങ്കിലും ഹർത്താൽ അനുകൂലികൾ തടഞ്ഞില്ല. പൊലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട രാവിലെ തുറന്നത് രണ്ട് സി.പി.എം പ്രവർത്തകർ തടഞ്ഞു. ഉടമയുടെ ബന്ധുവിെൻറ മരണവുമായി ബന്ധപ്പെട്ട് പഴക്കുലയെടുക്കാനായി കട തുറന്നപ്പോഴാണ് പ്രശ്നമുണ്ടായത്. കടയിൽ അതിക്രമിച്ചു കടന്നവർ അസഭ്യം വിളിക്കുകയും അകത്തുകടന്ന് സാധനങ്ങൾ ചവുട്ടിത്തെറിപ്പിക്കുകയും 2500 രൂപ അപഹരിച്ചതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാവിലെ പതിനൊന്നോടെ യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് പി.എം ബഷീർ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ വി. ജോയി, ആരാമം രാകേഷ്, കൗൺസിലർമാരായ വൈ. ഷാജി, സലിം, വെട്ടൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സുജി, വെട്ടൂർ ബിനു, യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡൻറ് സജി വേളിക്കാട് എന്നിവർ നേതൃത്വം നൽകി. പന്ത്രണ്ടോടെ എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രകടനവും നടന്നു. സി.പി.എം ജില്ല കമ്മിറ്റിയംഗം അഡ്വ.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നേതാവും ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തിന് സി.പി.എം വർക്കല ഏരിയ സെക്രട്ടറി എസ്. രാജീവ്, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, അഡ്വ. എഫ്. നഹാസ്, വി. സത്യദേവൻ, ജില്ല പഞ്ചായത്തംഗം എസ്. കൃഷ്ണൻകുട്ടി, ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എസ്. ജോസ്, ഇടവ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹർഷാദ് സാബു, കൗൺസിലർമാരായ സജിത് റോയി, രാജി സുനിൽ, സുലേഖ, ലതികാ സത്യൻ, ശുഭാ ഭദ്രൻ, ലിസി മാഹീൻ, ജയന്തി, സി.പി.എം ലോക്കൽ സെക്രട്ടറി നിതിൻ നായർ, ഡി.വൈ.എഫ്.ഐ സെക്രട്ടറി ജയൻ, മണമ്പൂർ ഗ്രാമപഞ്ചായത്തംഗം എ. നഹാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം. റഷീദ്, ടി. ജയൻ എന്നിവർ നേതൃത്വം നൽകി. ആറ്റിങ്ങല്‍: പെട്രോളിയം വില വർധനക്കെതിരായ ഹര്‍ത്താല്‍ ആറ്റിങ്ങലില്‍ പൂർണം. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ പ്രകടനം നടത്തി. കച്ചേരിനടയില്‍നിന്ന് ആരംഭിച്ച പ്രകടനം പട്ടണം ചുറ്റി സമാപിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം ആര്‍. രാമു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രന്‍, രാജു, മുരളി, അനൂപ്, വിഷ്ണു, ജോയ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. യു.ഡി.എഫ് പ്രവര്‍ത്തകരുെട പ്രകടനത്തിന് അംബിരാജ, നാസീം, സതീഷ്, ജോയ്, എം.എച്ച്.അഷറഫ്, കിരണ്‍ കൊല്ലമ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. കച്ചേരിനടയില്‍നിന്ന് ആരംഭിച്ച പ്രകടനം പട്ടണം ചുറ്റി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story