Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം ലൈവ്​2

കൊല്ലം ലൈവ്​2

text_fields
bookmark_border
-സർദാർ വല്ലഭ്ഭായിപട്ടേൽ കൊല്ലം ഈസ്റ്റ് ജനമൈത്രി പൊലീസ് സ്റ്റേഷൻ വളപ്പിലാണ് രാജ്യത്തെ ആദ്യ പൊലീസ് മ്യൂസിയമായ സർദാർ വല്ലഭ്ഭായി പട്ടേൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രിയുടെ പേരിലുള്ള മ്യൂസിയത്തിന് മുന്നിലായി അദ്ദേഹത്തി​െൻറ പ്രതിമയുമുണ്ട്. 2006 ജനുവരി 25ന് അന്നത്തെ ഡി.ജി.പി ടി.പി സെൻകുമാറാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇങ്ങനെയൊരു പ്രതിമയും മ്യൂസിയവും ജില്ലയുള്ളവർ അധികവും കണ്ടിട്ടില്ല എന്നതാണ് വാസ്തവം. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും ചെറിയ നിരക്കിൽ മ്യൂസിയം കാണാൻ അവസരമുണ്ടെങ്കിലും പൊലീസ് സ്റ്റേഷൻ വളപ്പിലായതിനാൽ പലരും മടിക്കുന്നു. ഇവിടത്തെ പ്രധാന കവാടം സന്ദർശകർക്കായി തുറന്നു കൊടുത്താൽ പ്രതിമയും മ്യൂസിയവും കാണാൻ ആളെത്തുമെന്നതിൽ സംശയമില്ല. -സി. കേശവന്‍ കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തി​െൻറ അപൂർവമാതൃകകളിലൊന്നാണ്‌ സി. കേശവൻ. തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയായിരുന്ന അദ്ദേഹത്തി​െൻറ നേതൃത്വത്തിലായിരുന്നു നിവർത്തന പ്രക്ഷോഭം നടന്നത്. കൊല്ലം കോർപറേഷ​െൻറ നിയന്ത്രണത്തിലുള്ള സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിന് മുന്നിലാണ് സി.കേശവൻ പ്രതിമ നിലകൊള്ളുന്നത്. 2008 ജൂൺ എട്ടിന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. - രാജീവ് ഗാന്ധി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി എന്ന നേട്ടം കൈവരിച്ച മഹാൻ. കിളികൊല്ലൂര്‍-പെരിനാട് റോഡില്‍ മങ്ങാടിന് സമീപമാണ് രാജീവ് ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ നിലകൊള്ളുന്നത്. 1990ല്‍ അന്നത്തെ ധനകാര്യ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ നിര്‍മിച്ച് കാലങ്ങളായെങ്കിലും വൃത്തിയാക്കുന്നതിനായി ആരും ഇൗ വഴി തിരിഞ്ഞു നോക്കാറില്ല. - മഹാത്മാ അയ്യൻകാളി പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യൻകാളി. സമൂഹത്തിൽനിന്ന് ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി പോരാടിയ അയ്യൻകാളിയുടെ പ്രതിമ കൊല്ലം പീരങ്കി മൈതാനത്താണ് നിലകൊള്ളുന്നത്. കല്ലുമാല സമരത്തിന് നേതൃത്വം നൽകിയത് കൊല്ലം പീരങ്കി മൈതാനത്തായതിനാലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചതും.1994 ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. -ഒ. മാധവൻ മലയാള നാടകവേദിയിലേക്ക് ഒട്ടനവധി മികച്ച നാടകങ്ങൾ സംഭാവന ചെയ്ത ഒ. മാധവന് കൊല്ലം കപ്പലണ്ടി മുക്കിലാണ് ഉചിതമായ പ്രതിമയുള്ളത്. മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായിരുന്ന മാധവ​െൻറ പ്രതിമ അനാച്ഛാദനം െചയ്തത് മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയാണ്. ചരമ വാർഷിക ദിനങ്ങളിൽ അനുസ്മരണങ്ങളും പുഷ്പാർച്ചനകളും പ്രതിമക്കു മുന്നിൽ സംഘടിപ്പിക്കാറുണ്ട്. - ജയൻ മലയാള സിനിമയിലെ മഹാനടനായ ജയന് കൊല്ലം ഓലയിലാണ് ഒരു പ്രതിമയുള്ളത്. കൊല്ലത്തി​െൻറ അഭിമാനതാരത്തിന് മറ്റൊരു സ്മാരകവും ജന്മനാട്ടിൽ ഇല്ല. അദ്ദേഹം കടന്നുപോയി മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും സ്മാരകം നിർമിക്കാന്‍ അധികൃതർ തയാറായിട്ടില്ല. പ്രതിമയുടെ സംരക്ഷണം എങ്കിലും അധികൃതർ ഏറ്റെടുക്കാൻ തയാറായെങ്കിൽ എന്നാണ് സ്മാരകത്തി​െൻറ ആവശ്യം ഉന്നയിച്ച് തളർന്ന ആരാധകർക്ക് പറയാനുള്ളത്. - ഒ.എൻ.വിക്കും തിരുനല്ലൂരിനും വേണം സ്മാരകങ്ങൾ മലയാളത്തി​െൻറ പ്രിയപ്പെട്ട കവികളായ ഒ.എൻ.വിക്കും തിരുനല്ലൂരിനും ഉചിതമായ സ്ഥലത്ത് പ്രതിമകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. സ്ഥലം കണ്ടെത്തുന്നതിൽ അധികൃതർ തയാറാവുന്നിെല്ലന്നാണ് പരക്കെയുള്ള ആരോപണം. അനുയോജ്യമായ സ്ഥലത്തുതന്നെ ഇരുവരുടെയും പ്രതിമകൾ സ്ഥാപിക്കണമെന്നാണ് സാഹിത്യകാരന്മാരുടെ ആവശ്യം. .......................................................................... എഴുത്ത് -രാജീവ് ചാത്തിനാംകുളം ചിത്രം - അനസ് മുഹമ്മദ് ..........................................................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story