Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതാശ്വാസനിധി...

ദുരിതാശ്വാസനിധി സമാഹരണം: കേരള ക്ഷേത്രവാദ്യകലാ അക്കാദമി കലാപ്രകടനം നടത്തും

text_fields
bookmark_border
തിരുവനന്തപുരം: പ്രളയദുരിതാശ്വാസനിധിയിലേക്ക് നഗരസഭ സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക കൗണ്ടർ കലക്ഷൻ പരിപാടിയിലേക്കുള്ള ധനശേഖരണാർഥം കേരള ക്ഷേത്രവാദ്യകലാ അക്കാദമി ജില്ല ഘടകത്തിലെ കലാകാരന്മാർ ഞായറാഴ്ച വൈകീട്ട് മൂന്നിന് ശ്രീപത്മനാഭ ക്ഷേത്രത്തി​െൻറ കിഴക്കേനടയിൽ കലാപ്രകടനം സംഘടിപ്പിക്കും. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. എൺപതോളം ക്ഷേത്രവാദ്യ കലാകാരന്മാർ അണിനിരക്കും. ദുരിതാശ്വാസനിധി സമാഹരണത്തിന് നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക കൗണ്ടറുകൾ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story