Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎന്തിനാ ജുഡീഷ്യൽ...

എന്തിനാ ജുഡീഷ്യൽ അന്വേഷണം? മഴ എങ്ങനെ വ​െന്നന്ന്​ അറിയാനോ -മ​ന്ത്രി മണി

text_fields
bookmark_border
തിരുവനന്തപുരം: പ്രളയമുണ്ടായതിന് എന്തിനാ ജുഡീഷ്യൽ അന്വേഷണം? മഴ എങ്ങനെ വെന്നന്ന് അറിയാനാണോ? ജുഡീഷ്യൽ അന്വേഷണം വേണ്ട, അതിന് മുടക്കാൻ പണമില്ല; വാർത്തസമ്മേളനത്തിൽ മന്ത്രി എം.എം. മണി തുറന്നടിച്ചു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതി​െൻറ കാരണം അറിയാം. വേല ഞങ്ങടെയടുത്ത് വേണ്ട. 1924ലെ പ്രളയത്തെ മറച്ചുവെച്ചാണ് ഇവർ വർത്തമാനം പറയുന്നത്; പ്രതിപക്ഷ ആവശ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഗ്രഹണസമയത്ത് ഞാഞ്ഞൂലുകൾക്കും വിഷമാണെന്ന് പറഞ്ഞതുപോലെയാണ് പരിസ്ഥിതിവാദികളുടെ ഇടപെടൽ. ഇവർക്ക് മറുപടി പറയലല്ല ത​െൻറ പണി. ഇടുക്കിയിൽ സബ് കലക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്തത് പ്രകൃതി ഒഴിപ്പിെച്ചന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് വേറെ പണിയുണ്ടെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി പോയതോടെ എല്ലാം അവതാളത്തിലായെന്നാണ് പുതിയ ആരോപണം. ദിവസവും മുഖ്യമന്ത്രി വിളിക്കുന്നുണ്ട്. അതി​െൻറ അടിസ്ഥാനത്തിലാണ് പ്രവർത്തനം. അണക്കെട്ടുകൾ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്ന് വിശദീകരിക്കാനാണ് മന്ത്രി മാത്യു ടി. തോമസുമൊന്നിച്ച് മന്ത്രി മണി വാർത്തസമ്മേളനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story