Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓട്ടോയുടെ ഡാഷ്ബോർഡ്...

ഓട്ടോയുടെ ഡാഷ്ബോർഡ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും പണവും കവർന്ന യുവാവ് പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: പട്ടാപ്പകൽ . ആനയറ സ്വദേശി ശ്രീജിത്തിനെയാണ് (20) കേൻറാൺമ​െൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മൂന്ന് മൊബൈൽഫോണും 1500 രൂപയും പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ പുളിമൂട് ഭാഗത്തെ ഓട്ടോസ്റ്റാൻഡിലായിരുന്നു സംഭവം. മുട്ടത്തറ സ്വദേശി സുരേന്ദ്ര​െൻറ ഓട്ടോയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണം എടുത്ത ശ്രീജിത്തിനെ മറ്റ് ഓട്ടോക്കാരും വഴിയാത്രക്കാരും ചേർന്ന് കൈയോടെ പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുരേന്ദ്രൻ ഓട്ടോക്ക് സമീപത്തുണ്ടായിരുന്നില്ല. ഈ തക്കത്തിനാണ് ശ്രീജിത്ത് ഡാഷ്ബോർട്ട് കുത്തിത്തുറന്ന്. തുടർന്ന് പൊലീെസത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ വഞ്ചിയൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡാഷ്ബോർഡുകൾ കുത്തിത്തുറന്നാണ് മൊബൈൽഫോണും പണവും കവർന്നതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മുമ്പും മോഷണക്കുറ്റത്തിന് വഞ്ചിയൂർ പൊലീസ് ശ്രീജിത്തിനെ പിടികൂടിയിരുന്നതായി കേൻറാൺമ​െൻറ് പൊലീസ് പറ‍യുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story