Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

text_fields
bookmark_border
കൊല്ലം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കര്‍ബല വരെയുള്ള റോഡില്‍ രണ്ടുദിവസത്തേക്ക് ഏര്‍പ്പെടുത്തി. മീനാട്-കല്ലുവാതുക്കല്‍ റോഡ് പുനരുദ്ധാരണത്തി​െൻറ ഭാഗമായി പാലമുക്ക് മുതല്‍ കോതേരി മുക്ക്, വിമല സ്‌കൂള്‍, കാപക്‌സ് കാഷ്യൂ ഫാക്ടറി വഴിയുള്ള ഗതാഗതവും നിരോധിച്ചതായി പൊതുമാരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു. .....must.... വാട്സ്ആപ് കൂട്ടായ്മ 1.31 ലക്ഷം നൽകി (ചിത്രം) കൊല്ലം: പന്മന പഞ്ചായത്തിലെ പുതുശ്ശേരികോട്ട ജമാഅത്തിൽപെട്ട പുതുശ്ശേരികോട്ട വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളിൽനിന്ന് ശേഖരിച്ച 1.31 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലക്ക് നൽകി. ഗ്രൂപ് അംഗങ്ങൾ കലക്ടർ േഡാ. എസ്. കാർത്തികേയന് ചെക്ക് കൈമാറി. ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 11ന് കൊല്ലം: മനയില്‍കുളങ്ങര ഗവ. വനിത ഐ.ടി.ഐയില്‍ സ്റ്റെനോഗ്രാഫര്‍ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റൻറ് (ഇംഗ്ലീഷ്) ട്രേഡില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറെ െതരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 11ന് നടക്കും. യോഗ്യത -അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കോമേഴ്‌സ്/ആര്‍ട്‌സ് ബിരുദവും ടൈപ്പിങ്ങിലും ഷോര്‍ട്ട്ഹാഡിലുമുള്ള പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 11ന് അഭിമുഖത്തിനായി ഓഫിസില്‍ ഹാജരാകണം. ഫോൺ: 0474-2793714, 2797636.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story