Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോട്ടലിൽനിന്ന്...

ഹോട്ടലിൽനിന്ന് ആക്രമിച്ച്​ പുറത്താക്കിയതായി മാനേജിങ് പാർട്ണർ

text_fields
bookmark_border
കൊല്ലം: ഹോട്ടലിൽനിന്ന് പാർട്ണറെയും മകനെയും ആക്രമിച്ച് പുറത്താക്കിയതായി മാനേജിങ് പാർട്ണറുടെ പരാതി. പുന്തലത്താഴം സൗപർണിക ഹോട്ടലി​െൻറ നടത്തിപ്പുകാരനായ ഭർത്താവ് അനിൽകുമാർ, മകൻ അനന്ദു എന്നിവരെയാണ് മർദിച്ച് പുറത്താക്കിയതെന്ന് മാനേജിങ് പാർട്ണർ ഉഷ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. അനിൽകുമാറി​െൻറ സഹോദരൻ അടക്കമുള്ള സഹ നടത്തിപ്പുകാർ ഗുണ്ടകളുമായെത്തി ഭർത്താവിനെയും മകനെയും മർദിച്ച് ഹോട്ടലിൽനിന്ന് പുറത്താക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. സംഭവത്തി​െൻറ സി.സി.ടി.വി ദൃശ്യമടക്കം ഇരവിപുരം പൊലീസിലും സിറ്റി പൊലീസ് കമീഷണർക്കും കൈമാറി. ഇതുവരെ നടപടിയുണ്ടായില്ലെന്നും ഉഷ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story