Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:32 AM IST Updated On
date_range 7 Sept 2018 11:32 AM ISTമേളകൾ ഒഴിവാക്കിയത് പരിശോധിക്കണം -കാനം രാജേന്ദ്രൻ 'സബ്കലക്ടർക്ക് ഒഴിപ്പിക്കാൻ പറ്റാത്തത് പ്രളയം ഒഴിപ്പിച്ചു'
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സ്കൂൾ കലോത്സവം, അന്താരാഷ്ട്ര ചലച്ചിത്രമേള, ടൂറിസം മേളകൾ ഉൾപ്പെടെ ഒഴിവാക്കിയ നടപടി പരിശോധിക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇവ ഒഴിവാക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. സ്കൂൾ കലോത്സവം ഒഴിവാക്കുേമ്പാൾ വിദ്യാർഥികളുടെ ഗ്രേസ് മാർക്കിൽ പ്രശ്നമുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലോകത്ത് 22ാം സ്ഥാനത്താണ്. ഒരു വർഷം ഒഴിവാക്കിയാൽ അക്രഡിറ്റേഷൻ നഷ്ടമാവുന്ന പ്രശ്നമുണ്ട്. ചലച്ചിത്രോത്സവത്തിന് ഇനിയും മൂന്ന് നാല് മാസമുള്ളതിനാൽ ഉചിത തീരുമാനത്തിന് സമയമുണ്ട്. ടൂറിസം മേളകൾ അന്താരാഷ്ട്ര ബന്ധം നിലനിർത്താൻ ആവശ്യമാണ്. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചുവന്നശേഷം ഇൗ വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ പൂർണ നിരോധനമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്താനാണ് പോകുന്നത്. അതിൽ ഒരു കുഴപ്പവുമില്ല. എന്നാൽ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദേശത്ത് പോകുന്നത് എന്തിനാണെന്ന് തനിക്കറിയില്ല. മുഖ്യമന്ത്രി തെൻറ ചുമതല കൈമാറാതെ പോയതിലും പ്രശ്നമില്ല. മുൻമുഖ്യമന്ത്രിമാരും അങ്ങനെ ചെയ്തിട്ടുണ്ട്. ചീഫ്വിപ്പ് പദവി ഏറ്റെടുക്കുന്നത് സംസ്ഥാന കൗൺസിലിെൻറ അജണ്ടയിൽ ഇല്ലായിരുന്നു. ചർച്ച ചെയ്യാത്ത കാര്യം പ്രഖ്യാപിക്കാൻ പറ്റില്ല. ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നത സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാ മനുഷ്യർക്കും അവരുടേതായ അഭിപ്രായം ഉണ്ടാകുമെന്നായിരുന്നു മറുപടി. ഇടുക്കിയിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽനിന്ന് സബ്കലക്ടർക്ക് ഒഴിപ്പിക്കാൻ പറ്റാത്ത കൈയേറ്റങ്ങൾ പ്രളയം ഒഴിപ്പിച്ചു. പുതിയ നിർമാണം നടത്തുേമ്പാൾ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ പരിഗണിക്കണം. പ്രത്യേക നിയമസഭ സേമ്മളനത്തിൽ പരിസ്ഥിതി അവബോധത്തെ പരിഹസിച്ച പി.വി. അൻവറുടെയും എസ്. രാജേന്ദ്രെൻറയും തോമസ് ചാണ്ടിയുടെയും ശാസ്ത്രീയബോധത്തെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം വന്നുകാണും. സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ സി.പി.എം അംഗങ്ങളുടെ നിലപാടിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കെ.പി.എം.ജിയെ കുറിച്ച് ഇപ്പോൾ ആക്ഷേപമില്ല. ചരടുകളില്ലാത്ത വായ്പയാണ് ലോക ബാങ്കിലും എ.ഡി.ബിയിലുംനിന്ന് ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story