Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയക്കെടുതി...

പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനം: ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്​ ഉദ്യോഗസ്‌ഥരെ ആദരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം ഉദ്യോഗസ്‌ഥരെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദരിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വകുപ്പി​െൻറ ഫൈബര്‍ ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് 1078 വ്യക്തികളെ രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിച്ചിരുന്നു. കൊല്ലം, നീണ്ടകര, ആലപ്പുഴ മറൈന്‍ സര്‍വേ ഓഫിസുകളിലെ 28 ജീവനക്കാർക്കും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ കൊല്ലം മറൈന്‍ സര്‍വേയര്‍ ആര്‍. മനോരഞ്ജന്‍, ആലപ്പുഴ അസി. മറൈന്‍ സര്‍വേയര്‍ ദേവരാജ് പി. കര്‍ത്ത എന്നിവർക്കും മന്ത്രി പ്രശംസാപത്രവും ഉപഹാരവും നല്‍കി. ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി. സുരേന്ദ്രലാല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കാര്‍ട്ടോഗ്രാഫര്‍ ജിറോഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റൻറ് സി.പി. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story