Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:15 AM IST Updated On
date_range 7 Sept 2018 11:15 AM ISTഎലിപ്പനി: അതിജീവിച്ച് തലസ്ഥാനം
text_fieldsbookmark_border
തിരുവനന്തപുരം: എലിപ്പനിെയയും പകർച്ചപ്പനിയെയും ശക്തമായി പ്രതിരോധിച്ച് തലസ്ഥാന ജില്ല. ആരോഗ്യ വകുപ്പിെൻറ സമയോചിത പ്രതിരോധ നടപടികളിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും എലിപ്പനി പടർന്നുപിടിക്കുന്നത് തടഞ്ഞുനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ജില്ലയിൽ എലിപ്പനിക്കെതിരായ ജാഗ്രതയും ഊർജിത പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്. ജില്ലയിൽ ഈ വർഷം 146 പേർക്കാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. മേയിലാണ് ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്തത്. മേയിൽ 21 പേർക്ക് എലിപ്പനി ബാധ സ്ഥിരീകരിച്ചു. മൺസൂണിെൻറ തുടക്കംമുതൽ പ്രതിരോധ നടപടികൾ ആരംഭിച്ചതോടെ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എലിപ്പനിബാധിതരുടെ എണ്ണം കുറഞ്ഞു. 14,11,12 എന്നിങ്ങനെയാണ് ഈ മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ. ജില്ല ഭരണകൂടം നടത്തിയ പ്രവർത്തനങ്ങളാണ് എലിപ്പനി പടർന്നുപിടിക്കുന്നതു തടയാൻ സഹായിച്ചത്. വാർഡ് അംഗങ്ങളുടെ മേൽനോട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ, വയലിൽ പണിചെയ്യുന്നവർ, തോട്ടം മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് ൈകയുറ, ഗംബൂട്ടുകൾ തുടങ്ങിയവ വിതരണം ചെയ്യുകയും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ കഴിച്ചു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. സ്‌കൂളുകൾ തോറും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു. എലിപ്പനി ബോധവത്കരണത്തിനായുള്ള ബോർഡുകൾ ജില്ലയുടെ പല ഭാഗങ്ങളിലും സ്ഥാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകർക്ക് ടെറ്റനസ് കുത്തിവെപ്പ് നൽകുകയും എലിപ്പനി പ്രതിരോധ മരുന്ന് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story