Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലധിഷ്​ഠിത...

തൊഴിലധിഷ്​ഠിത കോഴ്​സ്​​ പ്രവേശനം

text_fields
bookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ​െൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങി​െൻറ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിേപ്ലാമ ഇൻ ഇൻററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്ടെക്നോളജി, ഡിേപ്ലാമ ഇൻ പ്രഫഷനൽ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റൽ വിഡിയോഗ്രഫി ആൻഡ് നോൺ ലീനിയർ വിഡിയോ എഡിറ്റിങ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗം, മറ്റ് അർഹരായ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യം. സ്റ്റൈപൻറും ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വരുമാനപരിധിക്ക് വിധേയമായി ഫീസ് സൗജന്യം. അപേക്ഷാഫോറം 30 രൂപക്ക് സ​െൻററിൽനിന്ന് നേരിട്ടും 55 രൂപ മണിയോർഡറായി മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സ​െൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സ​െൻറർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 വിലാസത്തിൽ തപാലിലും ലഭിക്കും. (വിവരങ്ങൾക്ക് 0471-2474720, 2467728). പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) േകാപ്പി സഹിതം 13നകം അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story