Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:56 AM IST Updated On
date_range 6 Sept 2018 10:56 AM ISTറോഡ് നിർമാണം ഇഴയുന്നു; പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയറെ ഉപരോധിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: ചിറ്റുമൂല-മാലുമേൽ കടവ് റോഡ് നിർമാണം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളിയിൽ പി.ഡബ്ല്യു.ഡി അസി. എൻജിനീയറെ ഉപരോധിച്ചു. ചിറ്റുമൂലയിൽനിന്ന് തൊടിയൂരിെൻറ കിഴക്കൻ പ്രദേശമായ വെളുത്തമണൽ, മാലുമേൽ എന്നിവിടങ്ങളിൽ എത്തുന്നതിനുള്ള തിരക്കേറിയ പ്രധാന റോഡാണിത്. റോഡ് നിർമാണത്തിനായി നിലവിലെ ടാർ കുത്തിയിളക്കി മെറ്റൽ വിരിച്ചിട്ടിട്ട് ഏകദേശം ആറു മാസത്തിലേറെയായി. ഇതുവഴിയുള്ള യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മഴക്കാലം മാറി വെയിൽ കടുത്തതോടെ റോഡിൽ പൊടിശല്യവും വർധിച്ചിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസര പ്രദേശത്തെ കിണറുകളിലും വീടുകളിലും അസഹ്യമായ തരത്തിലാണ് പൊടി പരക്കുന്നത്. കൊച്ചു കുട്ടികൾക്ക് ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി കൊടുത്തിട്ടും യാതൊരു ഫലവും ഇല്ലാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സമര രംഗത്ത് വന്നത്. കോൺട്രാക്ടറെ ബന്ധപ്പെട്ട് അസി. എൻജിനീയർ നടത്തിയ ചർച്ചയിൽ ഒരാഴ്ചക്കകം ടാറിങ് ജോലി പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു. സെപ്റ്റംബർ 10നകം പണി പൂർത്തീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് യൂത്ത് കോൺഗ്രസ് പോകുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബു എസ്. തൊടിയൂർ വ്യക്തമാക്കി. മണ്ഡലം പ്രസിഡൻറ് എ. ഷഹനാസ് അധ്യക്ഷതവഹിച്ചു. പാർലമെൻറ് കമിറ്റി ജന. സെക്രട്ടറി സി. ഒ. കണ്ണൻ, ഷംഷാദ്, നിർമാല്യം അനൂപ്, ഷംഷാദ്, ഷാജി, നാസിം, നവാസ് , അരുൺ, ഷെബിൻ, അജ്മൽ, ബിലാൽ ഹാഷിർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story