Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:50 AM IST Updated On
date_range 6 Sept 2018 10:50 AM ISTഗൗരീശപട്ടെത്ത മദ്യഷാപ്പിനെതിരെ ബഹുജന പ്രക്ഷോഭം ഇന്ന്മൂന്നുമാസം മുമ്പ് ജനകീയസമരത്തെതുടർന്ന് അടച്ച മദ്യശാല വീണ്ടും തുറക്കുകയായിരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുത്തി ഗൗരീശപട്ടം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ബിവറേജസ ് കോർപറേഷെൻറ മദ്യവിൽപനശാലക്കെതിരെ വ്യാഴാഴ്ച ബഹുജന പ്രക്ഷോഭം നടത്തും. രാവിലെ 10.30ന് കവയിത്രി ബി. സുഗതകുമാരി ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി ചെയർമാൻ വി.എം. സുധീരൻ അധ്യക്ഷതവഹിക്കും. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ റസിഡൻസ് അസോസിയേഷൻ, വിവിധ സമുദായ സംഘടനകൾ പ്രാദേശിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൽ മദ്യവിരുദ്ധ ജനകീയ മുന്നണി നേതാക്കളായ പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സ്വാമി അശ്വതി തിരുനാൾ, ഫാ. യൂജിൻ പെരേര, ഫാ. ജോൺ അരീക്കൽ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, ഡോ. എൻ. രാധാകൃഷ്ണൻ, കെ.ജി. ജഗദീശൻ, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, വാർഡ് കൗൺസിലർ രമ്യ രമേശ് തുടങ്ങിയവർ പങ്കെടുക്കും ശിവക്ഷേത്രത്തിന് 200 മീറ്ററിനുള്ളിലാണ് മദ്യഷാപ്പ്. ഷാപ്പിെൻറ തൊട്ട് പുറകിലുള്ള കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഷാപ്പിെൻറ 400 മീറ്ററിനുള്ളിൽ രണ്ട് വിദ്യാലയങ്ങളും ആശുപത്രിയും സ്ഥിതി ചെയ്യുന്നുണ്ട്. മദ്യഷാപ്പുള്ള കെട്ടിടത്തിന് മുന്നിലാണ് സ്‌കൂൾ വിദ്യാർഥികൾ ബസ് കയറാൻ നിൽക്കുന്നത്. ആയിരത്തോളം കുടുംബങ്ങൾ അംഗങ്ങളായുള്ള ജില്ലയിലെതന്നെ ഏറ്റവും വലിയ റസിഡൻസ് അസോസിയേഷനും ഗൗരീശപട്ടത്തേതാണ്. മദ്യം വാങ്ങാൻ എത്തുന്നവരുടെ ബൈക്കുകളും കാറുകളും നിറയുന്നതോടെ മദ്യഷാപ്പിന് മുന്നിലെ ചെറിയ റോഡ് ട്രാഫിക് തിരക്കിലാകും. ഏറ്റവും കൂടുതൽ കുട്ടികളും സ്ത്രീകളും ഉള്ള പ്രദേശമായതിനാൽ നാട്ടുകാർ ഒന്നടങ്കം ആശങ്കയിലാണ്. മൂന്നുമാസം മുമ്പ് ജനകീയ പ്രക്ഷോഭത്തെതുടർന്ന് അടച്ച മദ്യശാല കോടതിയെ തെറ്റിധരിപ്പിച്ച് ഇൻജക്ഷൻ ഓർഡർ വാങ്ങി വീണ്ടും തുറക്കുകയായിരുന്നെന്ന് സംയുക്തസമരസമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story