Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 10:38 AM IST Updated On
date_range 6 Sept 2018 10:38 AM ISTഎലിപ്പനി: സഹായം വേണ്ടെന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണം -എം.കെ. മുനീർ
text_fieldsbookmark_border
തിരുവനന്തപുരം: എലിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ സമയബന്ധിതമായും കൃത്യമായും നടത്തിയില്ലെങ്കിൽ സ്ഥിതി ആശങ്കജനകമാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രളയസമയത്ത് രക്ഷാപ്രവർത്തനത്തിന് സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിച്ച സർക്കാർ എലിപ്പനി പ്രതിരോധപ്രവർത്തനങ്ങൾക്കും സംഘടനകളെ ഉപയോഗപ്പെടുത്തണം. എലിപ്പനി സംബന്ധിച്ച് സർക്കാർ േപ്രാട്ടോക്കോളിനെതിരായാണ് ജില്ല മെഡിക്കൽ ഓഫിസർമാർ സർക്കുലർ നൽകുന്നത്. പ്രതിരോധമരുന്ന് കഴിക്കേണ്ട അളവുപോലും കൃത്യമല്ല. രണ്ട് വയസ്സിന് താഴെ, രണ്ട് മുതൽ എട്ട് വയസ്സുവരെ, എട്ട് മുതൽ 12 വരെ, 12ന് മുകളിൽ എന്നിങ്ങനെ പ്രായവ്യത്യാസമനുസരിച്ചാണ് പ്രതിരോധമരുന്നിെൻറ അളവ് നിശ്ചയിക്കേണ്ടത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകുന്നതിലും വ്യത്യാസമുണ്ട്. എന്നാൽ, എല്ലാവർക്കും ഡോക്സിസൈക്ലിൻ തന്നെ നൽകുകയാണ്. അമോക്സിലിൻ, അസിേത്രാമൈസിൻ എന്നിവയും പ്രായവ്യത്യാസമനുസരിച്ച് നൽകണം. ഇതൊന്നും നൽകുന്നില്ല. പലയിടത്തും ഡോക്സിസൈക്ലിൻ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഒരുതവണ കഴിച്ചവർക്ക് നെെഞ്ചരിച്ചിൽ അനുഭവപ്പെട്ടാൽ പിന്നീട് കഴിക്കാത്ത സ്ഥിതിയുണ്ട്. ഇതിനും മരുന്ന് ലഭ്യമാക്കണം. പ്രതിരോധമരുന്ന് എല്ലാവരും കഴിച്ചെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് സന്നദ്ധസംഘടനകളുടൈ സേവനം പ്രയോജനപ്പെടുത്തണം. സന്നദ്ധസംഘടനകൾ ഡോക്ടമാർമാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ഇതിന് അവസരം നിഷേധിക്കുന്നത് ശരിയല്ല. പ്രളയബാധിതപ്രദേശത്ത് സന്നദ്ധ പ്രവർത്തനം നടത്തിയവർ എലിപ്പനിമൂലം മരിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജുണ്ടാക്കി ഇവരുടെ കുടുംബാംഗങ്ങൾക്ക് മരണാനന്തരസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story