Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2018 11:33 AM IST Updated On
date_range 5 Sept 2018 11:33 AM ISTപ്രളയബാധിതരെ സഹായിക്കാൻ റോട്ടറിയുടെ 'മിഷൻ ന്യൂ ലൈഫ്' പദ്ധതി
text_fieldsbookmark_border
കൊല്ലം: പ്രളയബാധിതരെ സഹായിക്കാൻ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾെപ്പടുന്ന റോട്ടറി ഡിസ്ട്രിക്റ്റ് 3211െൻറ 'മിഷൻ ന്യൂ ലൈഫ്' പദ്ധതിയുടെ ഭാഗമായി ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവ ശേഖരിച്ചുനൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുജനങ്ങൾക്കും പ്രളയബാധിതരെ സഹായിക്കാൻ റോട്ടറി അവസരമൊരുക്കും. ചെറിയ കേടുപാടുകൾ പറ്റി വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതും പുതിയത് വാങ്ങിയപ്പോൾ മാറ്റിവെച്ചിരിക്കുന്നതുമായ ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ റോട്ടറിയെ ഏൽപിച്ചാൽ അവ ഉപയോഗയോഗ്യമാക്കി പ്രളയബാധിതർക്ക് എത്തിച്ച് കൊടുക്കും. പണമായി സ്വീകരിക്കില്ല. പഴയ ഉപകരണങ്ങൾ തരാൻ മടിയുള്ളവർക്ക് പുതിയത് വാങ്ങിത്തരാം. എട്ട്, ഒമ്പത് തീയതികളിൽ ചിന്നക്കടയിലെ ക്രേവൺ സ്കൂളിൽ കലക്ഷൻ സെൻറർ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫോൺ: 9633525310. പുനരധിവാസപദ്ധതി ചെയർമാൻ രാമചന്ദ്രൻ നായർ, നിയുക്ത ഡിസ്ട്രിക്റ്റ് ഗവർണർ ശീരീഷ് കേശൻ, അസോസിയേറ്റ് ഗവർണർ എം. അജിത്കുമാർ, അസിസ്റ്റൻറ് ഗവർണർമാരായ പ്രഭാകരൻ നായർ, എസ്.ആർ. സജീവ്, എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story