Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 10:50 AM IST Updated On
date_range 4 Sept 2018 10:50 AM ISTപ്രളയത്തിൽ മുങ്ങിയ പാണ്ടനാട് വൈദ്യുതി പുനഃസ്ഥാപിക്കാൻ കൈത്താങ്ങുമായി മഞ്ച വി.എച്ച്.എസ്.എസ്
text_fieldsbookmark_border
തിരുവനന്തപുരം: പ്രളയം ഏറെ നാശംവിതച്ച പാണ്ടനാട് പ്രദേശത്തെ കോളനികളിലെ വീടുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് കൈത്താങ്ങുമായി നെടുമങ്ങാട് മഞ്ച വി.എച്ച്.എസ്.എസിലെ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർഥികളും അധ്യാപകരും. മിക്ക വീടുകളിലും വയറിങ് അടക്കം വൈദ്യുതി ബന്ധം നശിച്ചിരുന്നു. മഞ്ച സ്‌കൂളിൽനിന്നുള്ള സംഘം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ 74 വീടുകളുടെ വയറിങ് തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. 120ൽപരം സ്വിച്ചുകൾ ഇവർ മാറ്റി. കേടായ പമ്പ് സെറ്റുകൾ, ഫ്രിഡ്ജ് എന്നിവ നന്നാക്കി. 30 പമ്പ് സെറ്റുകളും 12 ഫ്രിഡ്ജുകളും സംഘം പ്രവർത്തനക്ഷമമാക്കിയതായി പ്രിൻസിപ്പൽ എസ്. ബിനുരാജ് പറഞ്ഞു. പ്രിൻസിപ്പലിെൻറ നേതൃത്വത്തിൽ ഇലക്ട്രിക്കൽ വിഭാഗം അധ്യാപകൻ എസ്. സാബു കുമാർ, തൊളിയക്കോട് കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ അനീഷ്, കാഞ്ഞിരപ്പള്ളി ടെക്‌നിക്കൽ സ്‌കൂളിലെ ട്രേഡ്‌സ്മാൻ നിഷിൽ എന്നിവർ വിദ്യാർഥികൾക്ക് നിർദേശങ്ങളും പിന്തുണയും നൽകി. ഭൂവിനിയോഗ സർവേയിലേക്ക് അപേക്ഷിക്കാം തിരുവനന്തപുരം: നഗരസഭ പ്രദേശത്തിന് അമൃത് പദ്ധതിയുടെ കീഴിൽ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിെൻറ ഭാഗമായുള്ള ഭൂവിനിയോഗ സർവേ നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താൽപര്യമുള്ള ഐ.ടി.ഐ/ഐ.ടി.സി, സർവേ/ ഡ്രാഫ്റ്റ്‌സ്മാൻഷിപ് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഭൂസർവേയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതിയും മേൽ യോഗ്യതകളും മുൻപരിചയവും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 15ന് മുമ്പായി നഗരാസൂത്രകൻ, മേഖല നഗരാസൂത്രണ കാര്യാലയം, ഒന്നാംനില, അപ്പർസോൺ, ഹൗസിങ് ബോർഡ് ബിൽഡിങ്, ശാന്തിനഗർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് ടൗൺ പ്ലാനിങ് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story