Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതീക്ഷകൾ...

പ്രതീക്ഷകൾ അവസാനിക്കുന്നില്ല

text_fields
bookmark_border
വർഷങ്ങൾ പലതവണ മാറിമാറി വന്ന സർക്കാറുകളും രാഷ്ട്രീയ നേതൃത്വങ്ങളും നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ച ഇവർ ഇക്കാല മത്രയും പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. പലപ്പോഴും സ്വാർഥ നേട്ടങ്ങൾക്കായി പാർട്ടി ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങൾ ഇവരെ ഉപയോഗിച്ച് സമരങ്ങളും ധർണകളും നടത്തുകയും ഭൂമി അനുവദിെച്ചന്നും ഉടൻ ലഭിക്കുമെന്നും മറ്റും പറഞ്ഞ് കബളിപ്പിക്കുകയുമായിരുന്നു. ദർഭക്കുളം ഭൂരഹിതരുടെ സംഘടന തന്നെ ഉണ്ടാക്കിയ നേതാക്കൾ തങ്ങളുടെ സാമ്പത്തികലാഭത്തിനായി ഓരോതവണയും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവരിൽനിന്ന് പിരിെവടുക്കുകയും നേതാക്കളേയും കൂട്ടി സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരങ്ങളിലും പലതവണ കയറിയിറങ്ങി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും ഉന്നതവകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനങ്ങളും പരാതികളും മറ്റും നിരവധി സമർപ്പിെച്ചങ്കിലും ഇന്നും ദർഭക്കുളം ഭൂരഹിതരുടെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരമുണ്ടായിട്ടില്ല. ഇപ്പോഴും ഇതാ ഭൂമി ഉടൻ അനുവദിക്കും, സ്ഥലം കണ്ടെത്തി എന്നുള്ള പ്രചാരണങ്ങൾ നിരവധിയാണ്. കഴിഞ്ഞദിവസം കൂടി വനംമന്ത്രിയെ കണ്ട് നേതാക്കൾ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിന് നിവേദനം നൽകിയെങ്കിലും അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ------------------------------------------------------------------------------------------------------------------------------ കബളിപ്പിക്കൽ നിത്യസംഭവം മുൻ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ദർഭക്കുളം ഭൂരഹിതർ നൽകിയ പരാതികളുടെ മറുപടിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഇടമുളയ്ക്കൽ പഞ്ചായത്തിൽ റവന്യൂ വക ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇതു വിട്ടുനൽകുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും വിവരംനൽകി. മാസങ്ങൾ കാത്തിരുന്നിട്ടും ഭൂമി ലഭിക്കാതെവന്നതോടെ നടത്തിയ അന്വേഷണത്തിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കണ്ടെത്തിയ ഭൂമി മുഴുവൻ മുഖ്യമന്ത്രിയുടെ സീറോ ലാൻഡ് പദ്ധതിക്കായി വിട്ടുകൊടുത്തതായി വിവരം ലഭിച്ചതോടെ ആ പ്രതീക്ഷയും നഷ്ടമായി. കഴിഞ്ഞ നാൽപത് വർഷത്തിനുള്ളിൽ താലൂക്കിനുള്ളിൽ നിരവധിതവണ പട്ടയമേളകൾ നടത്തിയും അല്ലാതെയും ൈകയേറ്റക്കാർക്ക് ഏക്കറുകണക്കിന് സർക്കാർ ഭൂമി അനുവദിച്ചുനൽകിയ അധികാരികൾ ഭൂമിക്ക് സർക്കാർ നിർദേശിച്ച ന്യായവില ഗവൺമ​െൻറിലേക്ക് അടച്ച് അസൈൻമ​െൻറുമായി കാത്തിരിക്കുന്ന ഈ പാവങ്ങളെ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇതിനിടെ കുളത്തൂപ്പുഴ ടൗണിന് സമീപത്ത് ഇ.എസ്.എം കോളനി മരുതിമൂട്ടിൽ വനംവകുപ്പി​െൻറ വെട്ടിഒഴിഞ്ഞ പ്ലാേൻറഷൻ ഭൂമി ദർഭക്കുളം സമരക്കാർക്ക് വിട്ടുകൊടുക്കാൻ സർക്കാർ ധാരണയായതായി കാട്ടി അന്നത്തെ എം.എൽ.എ ആയിരുന്ന വനംമന്ത്രി കെ. രാജുവി​െൻറ നേതൃത്വത്തിൽ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ വനമേഖലയിൽ സന്ദർശനം നടത്തുകയും ഉടൻ ഭൂമി വിതരണത്തിന് നടപടിയുണ്ടാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും എങ്ങുമെത്തിയില്ല. ------------------------------------------------------------------------------------------------------------------------------- പകരം ഭൂമി നൽകണം പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെട്ട വനമേഖലയിൽ റവന്യൂ വകുപ്പി​െൻറ കൈവശമുണ്ടായിരുന്ന 220.78 ഏക്കർ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിന് പകരമായി വനംവകുപ്പിന് കൈവശമുള്ള വാസയോഗ്യമായ ഭൂമി വിട്ടുനൽകണമെന്നാണ് റവന്യൂ വകുപ്പി​െൻറ ആവശ്യം. ഇതുസംബന്ധിച്ച് പലതവണ റവന്യൂ-വനം വകുപ്പ് മന്ത്രിമാർ ചർച്ചകൾ പലതും കഴിെഞ്ഞങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. എന്നാൽ നിലവിൽ ദർഭക്കുളം പ്രദേശം കൈയടക്കിയിരിക്കുന്നത് വന്യജീവി വകുപ്പായതിനാൽ വനംവകുപ്പി​െൻറ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന വാദമാണ് അവസാനം ഭൂരഹിതർക്ക് തടസ്സമായത്. വനംമന്ത്രി ഇടപെട്ട് നേതാക്കളുമായി ചർച്ച നടത്തുകയും കല്ലുവെട്ടാംകുഴി, ഇ.എസ്.എം കോളനി മരുതിമൂട് എന്നിവിടങ്ങളിലായി വനംവകുപ്പി​െൻറ കൈവശമുള്ള ഭൂമി വിട്ടുകൊടുക്കുന്നതിന് കഴിയുമെന്നും മന്ത്രി അറിയിെച്ചങ്കിലും ഉദ്യോഗസ്ഥതലത്തിൽ ഭൂമി കൈമാറ്റം സംബന്ധിച്ച രേഖകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചിരിക്കുന്നത് ഭൂരഹിതർെക്കതിരായ നടപടികളാണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ആർജവമുള്ള നേതൃത്വത്തിന് മാത്രമേ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. -------------------------------------------------------------------------------------------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story