Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:14 AM IST Updated On
date_range 3 Sept 2018 11:14 AM ISTമാതൃകയായി പുത്തൂർ പൊലീസ്
text_fieldsbookmark_border
(ചിത്രം) കൊട്ടാരക്കര: പുത്തൂർ ടൗണിൽ രൂപംകൊണ്ട കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചു ഏവർക്കും . പുത്തൂർ ജങ്ഷനിലെ റോഡിൽ രൂപപ്പെട്ട വൻ കുഴികൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയട്ടും നടപടിയുണ്ടാകാത്തതിനെതുടർന്ന് പുത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രതീഷ് കുമാറിെൻറ നേതൃത്വത്തിൽ പൊലീസുകാരുടെയും ഒരുകൂട്ടം ചെറുപ്പക്കാരുടേയും സഹായത്തോടെ റോഡിലെ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് നികത്തി ഗതാഗതയോഗ്യമാക്കുകയായിരുന്നു. പുത്തൂർ-കൊട്ടാരക്കര റോഡ് തകർന്ന് ഏറെക്കാലമായിട്ടും അധികാരികളിൽനിന്ന് ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസിെൻറ ഇടെപടൽ. വാർഷികവും കുടുംബസംഗമവും (ചിത്രം) ഓയൂർ: ആക്കൽ 4501ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷികവും കുടുംബസംഗമവും നടന്നു. യൂനിയൻ പ്രസിഡൻറ് ചിതറ എസ്. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്..എൻ. കാർണവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂനിയൻ ഭരണസമിതി അംഗം പി.എസ്. മനോജ്, എൻ. രാധാകൃഷ്ണപിള്ള, എൻ.എസ്.എസ്പ്രതിനിധി സഭാ മെംബർ ആർ. ശശിധരക്കുറുപ്പ്, ആർ. സുഭാഷ്, ജി. രത്നാകരൻപിള്ള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story