Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടാങ്കർ ലോറി തട്ടി...

ടാങ്കർ ലോറി തട്ടി ഇരുചക്ര വാഹന യാത്രികൻ മരിച്ചു

text_fields
bookmark_border
കല്ലമ്പലം: ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് ടാങ്കർ ലോറിയുടെ പിൻവശം തട്ടി തെറിച്ചുവീണ് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. മുള്ളറംകോട് കുന്നുവിള വീട്ടിൽ രാജേന്ദ്രൻ-സുനിത ദമ്പതിമാരുടെ മകൻ സുമേഷ് (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10നായിരുന്നു അപകടം. സുമേഷിനോടൊപ്പം യാത്രചെയ്തിരുന്ന മണമ്പൂർ ഞായലിൽ ചരുവിള വീട്ടിൽ സുരേഷി(30)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് തട്ടി​െൻറ ജോലിചെയ്തിരുന്ന സുമേഷ് ഓണ അവധിക്ക് നാട്ടിലെത്തിയതാണ്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതരാവസ്ഥയിലായ സുമേഷിനെ പാരിപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തിയതിനുശേഷം വൈകീട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: രാജി. Photo: sumesh 27 klmb
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story