Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:35 AM IST Updated On
date_range 2 Sept 2018 11:35 AM ISTതെരഞ്ഞെടുപ്പുകൾ കഴിയുന്തോറും ഇടതുപക്ഷം മെലിയുന്നു -കാനം
text_fieldsbookmark_border
തിരുവനന്തപുരം: ദേശീയതലത്തിൽ തെരഞ്ഞെടുപ്പുകൾ കഴിയുന്തോറും ഇടതുപക്ഷം മെലിയുകയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ സ്വയം വിമർശനം. ഒന്നാം യു.പി.എയുടെ ഭരണകാലത്ത് കേന്ദ്രസർക്കാറിെൻറ നയപരിപാടികളെ നിയന്ത്രിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു എന്നാൽ, ബി.ജെ.പി അധികാരത്തിലെത്തിയതോടെ മിക്ക സംസ്ഥാനങ്ങളിലും നില പരുങ്ങലിലായി. പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ ഇടതുമുന്നണിയുടെ നില ഇന്ന് ഭദ്രമല്ല. പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 10,000 വാർഡുകളിൽ നാമനിർദേശ പത്രിക നൽകാൻ കഴിഞ്ഞില്ല. അതിനാൽ ബംഗാളിൽ വലിയ പ്രതീക്ഷ വേണ്ട. ത്രിപുരയിലും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇൗ സാഹചര്യത്തിൽ കേരളത്തിൽ ഇതുമുന്നണിയുടെ പ്രാധാന്യം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി സ്മാരക ഹാളിൽ തിരുവനന്തപുരം പാർലമെൻറ് മണ്ഡലം ബൂത്ത് കൺവീനർമാരുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം എന്നാൽ, സി.പി.ഐ, സി.പി.എം പാർട്ടികൾ മാത്രമല്ല. മുന്നണി സംവിധാനത്തിന് പുറത്തുള്ള പാർട്ടികളും ഗ്രൂപ്പുകളും പലസംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അവരെയെല്ലാം രാഷ്ട്രീയമായി ഒരു കൂടാരത്തിൽ എത്തിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയതലത്തിൽ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ഇടപെട്ടു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള നടപടികളാണ് കോടതി സ്വീകരിച്ചത്. മോദിയുടെ സ്വേച്ഛാധിപത്യ പ്രവണതയാണ് അറസ്റ്റിലൂടെ വ്യക്തമായത്. എൽ.ഡി.എഫിെൻറ സ്വാധീനവും സാന്നിധ്യവും പാർലമെൻറിൽ മെച്ചപ്പെടുത്തണം. ജനാധിപത്യശക്തികൾ ഒന്നിച്ചുനിന്നാൽ സംഘ്പരിവാറിനെ പരാജയപ്പെടുത്താൻ കഴിയും. ഒന്നര ഡസനോളം പാർട്ടികൾ ബി.ജെ.പി വിരുദ്ധ നിലപാെടടുത്തത് ആത്മവിശ്വാസം നൽകുെന്നന്നും കാനം പറഞ്ഞു. സി.പി.െഎ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി.ആർ. അനിൽ, സി. ദിവാകരൻ എൻ. രാജൻ വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story