Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:32 AM IST Updated On
date_range 2 Sept 2018 11:32 AM ISTനിർമൽ കൃഷ്ണ തട്ടിപ്പ് : ആസ്തി കണ്ടെത്താൻ നിക്ഷേപകർക്കും പങ്കാളികളാകാം
text_fieldsbookmark_border
പാറശ്ശാല: നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ കേരള, തമിഴ്നാട് പൊലീസ് കണ്ടെത്തിയ സ്വത്തുക്കൾക്കു പുറമേ, തമിഴ്‌നാട്ടിലും കേരളത്തിലും നിരവധി ജില്ലകളിൽ സ്ഥാപന ഉടമയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ നിരവധി സ്വത്തും സ്ഥാപനങ്ങളും ഉള്ളതായി രഹസ്യ വിവരം. ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ മത്തമ്പാലയിൽ പ്രവർത്തനമാരംഭിച്ച നിർമലിെൻറ വീട്ടിലുള്ള ഓഫിസിൽ അറിയിക്കണമെന്ന് തമിഴ്നാട് മധുര സ്പെഷൽ കോടതി നിയോഗിച്ച കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ഇതുവരെ സ്ഥാപനത്തിെൻറ ഉടമസ്ഥതയിൽനിന്ന് പൊലീസ് കണ്ടുകെട്ടിയത് 235 കോടിയുടെ സ്വത്താണ്. നിക്ഷേപകർക്ക് കൊടുക്കാനുള്ളത് 524 കോടിയും. എന്നാൽ, വഞ്ചിയൂർ കോടതിയിൽ നിർമൽ കൃഷ്ണ പാപ്പരാകാൻ സമർപ്പിച്ച ഹരജിയിൽ നിക്ഷേപകർക്ക് കൊടുക്കാനുള്ളത് 593 കോടിയും തെൻറ പക്കലുള്ളത് 91 .5 കോടിയുമെന്നാണ് പറഞ്ഞിട്ടുള്ളത്. കുടുംബാംഗങ്ങൾക്ക് ജാമ്യം ലഭിക്കാൻ തെൻറയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിറ്റ് നിക്ഷേപകർക്ക് പണം നൽകാൻ നിർമൽ സമ്മതം നൽകിയതിനെ തുടർന്നു നിയോഗിക്കപ്പെട്ട കമ്മിറ്റിയാണ് മത്തമ്പാലയിൽ ഓഫിസ് തുറന്നത്. തട്ടിപ്പിനിരയായവർ ഒക്ടോബർ 31നകം അപേക്ഷ നൽകണം. കണ്ടെടുത്ത സ്വത്ത് ലേലം ചെയ്ത് തുക നിക്ഷേപകർക്ക് നൽകും. നിർമലിെൻറയും ബിനാമികളുടെയും ഉടമസ്ഥതയിൽ ദുബൈയിലും സിംഗപ്പൂരിലും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്മിറ്റി അംഗങ്ങളായ റിട്ട. തഹസിൽദാർ ജോൺ അലക്സാണ്ടർ, പി. ആഗ്നസ്, ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഭാസി, കൺവീനർ എൻ. അശോകൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story