Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:20 AM IST Updated On
date_range 2 Sept 2018 11:20 AM ISTവീട‌് നിർമാണത്തിന‌് പിന്തുണയേകി ആർക്കിടെക്റ്റുകളും സാങ്കേതികവിദഗ‌്ധരും ●
text_fieldsbookmark_border
തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ ചുമതലയിൽ പ്രളയബാധിതർക്കായി സഹകരണ വകുപ്പ‌് നടപ്പാക്കുന്ന 'കെയർ കേരള' ഭവന പദ്ധതിക്ക‌് പിന്തുണയുമായി ആർക്കിടെക്റ്റുകളും നിർമാണ മേഖലയിലെ വിദഗ്ധരും സ്ഥാപന മേധാവികളും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിളിച്ചുചേർത്ത ആലോചന യോഗത്തിലാണ‌് പദ്ധതിക്ക‌് എല്ലാ പിന്തുണയും സാങ്കേതിക സഹായവും അവർ ഉറപ്പുനൽകിയത‌്. ഭൂകമ്പവും വെള്ളപ്പൊക്കവും അതിജീവിക്കുന്നതിനുള്ള നിർമാണ രീതിയായിരിക്കണം പദ്ധതിയിൽ ഉപയോഗിക്കേണ്ടതെന്ന‌് അഭിപ്രായം ഉയർന്നു. കുട്ടനാട‌് ഉൾപ്പെടെ പ്രദേശങ്ങളിൽ യു.എൻ പ്രോേട്ടാകോൾ നടപ്പാക്കണം. ദുരന്തമേഖലകളിൽ അടിസ്ഥാനതലത്തിലുള്ള വിവരശേഖരം നടത്തിവേണം പുതിയനിർമിതികൾ നടത്താൻ. സർവേ, വീടിെൻറ പ്ലാനും എസ‌്റ്റിമേറ്റും തയാറാക്കൽ, വൈദ്യുതിവത‌്കരണം, ഏകോപനം തുടങ്ങിയ കാര്യങ്ങളിലും സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും നിർദേശം ഉയർന്നു. പുതിയ ഭവനനിർമാണ മാതൃകകളും ടി.കെ.എം എൻജിനീയറിങ‌് കോളജ‌് അവതരിപ്പിച്ചു. നവംബർ ഒന്നിനകമെങ്കിലും പരമാവധി പേർക്ക‌് വീട‌് ഉറപ്പാക്കുകയാണ‌് ലക്ഷ്യമെന്ന‌് മന്ത്രി പറഞ്ഞു. കിലയുടെ നേതൃത്വത്തിൽ പദ്ധതി പ്രായോഗികത സംബന്ധിച്ച‌് ശിൽപശാല 10നകം സംഘടിപ്പിക്കും. പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാനതല യോഗത്തിൽനിന്ന‌് ഉപദേശക സമിതി രൂപവത്കരിച്ചു. ഊരാളുങ്കൽ ലേബർ സഹകരണ സംഘം ചെയർമാൻ രമേശൻ പാലേരി ചെയർമാനാണ‌്. കേപ്പ് ഡയറക്ടർ ഡോ. ആർ. ശശികുമാർ കൺവീനറും. സമിതി യോഗം ചേർന്ന‌് പ്രഥമിക പദ്ധതിക്ക് കില രൂപം നൽകി. പ്രളയബാധിതമായ ഏഴ് ജില്ലകളിൽ ജില്ലതല സമിതികൾ 15നു മുമ്പ് ചേരും. 15നകം ഡിസൈൻ ആശയങ്ങൾ, പ്രൊപ്പോസലുകൾ എന്നിവ സർക്കാറിന് സമർപ്പിക്കണം. പദ്ധതിയിൽ സഹകരിക്കുന്ന വിദ്യാർഥികൾക്ക് അപ്രൻറിസ് ട്രെയിനി ആനുകൂല്യവും സർട്ടിഫിക്കറ്റും നൽകുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story