Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിക്കുറിശ്ശി...

തിക്കുറിശ്ശി ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹമുൾപ്പെടെ വൻ കവർച്ച

text_fields
bookmark_border
കുഴിത്തുറ: താമ്രപർണി നദിക്കരയിലുള്ള രണ്ടാമത്തെ ശിവാലയ ക്ഷേത്രമായ തിക്കുറിശ്ശി മഹാദേവക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീബലി സമയത്ത് ഉപയോഗിക്കുന്ന പഞ്ചലോഹത്തിലുള്ള മഹാദേവ​െൻറ വിഗ്രഹം, മറ്റ് രണ്ട് ചെറിയ വിഗ്രഹങ്ങൾ, പഞ്ചലോഹ പ്രഭ, കാണിക്കവഞ്ചികൾ സ്േട്രാങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഉൾപ്പെെടയുള്ളവ കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മോഷണംപോയ വസ്തുക്കളുടെ മൂല്യം ഇരുപത്തഞ്ച് ലക്ഷത്തോളം വരുമെന്നാണ് പ്രാഥമികനിഗമനം. ദേവസ്വത്തി​െൻറ പക്കൽ ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളെക്കുറിച്ചുള്ള വ്യകതമായ കണക്കില്ല. ക്ഷേത്രത്തി​െൻറ മൂന്ന് വാതിലുകൾ തകർത്തായിരുന്നു മോഷണം. ശ്രീബലി വിഗ്രഹത്തിന് മുക്കാൽ അടി പൊക്കവും മൂന്ന് കിലോഗ്രാം ഭാരവും വരും. കന്യാകുമാരി ദേവസ്വം ബോഡി​െൻറ കീഴിലാണ് ക്ഷേത്രം. ഇവിടെ കാവൽക്കാരോ പൊലീസ് സംരക്ഷണമോ സി.സി.ടി.വി സംവിധാനമോ ഇല്ല. തക്കല ഡി.എസ്.പി കാർത്തികേയ​െൻറ നേതൃത്വത്തിൽ കൈരേഖാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധിച്ചു. മാർത്താണ്ഡം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story