Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:41 AM IST Updated On
date_range 1 Sept 2018 11:41 AM ISTപെരുമാതുറക്കായി സ്നേഹ'തീര'ത്തിെൻറ തണലും തണുപ്പും
text_fieldsbookmark_border
ഇ.എം. നജീബ് പ്രസിഡൻറ് ലോകത്തിെൻറ ഏത് കോണിൽ താമസിച്ചാലും ജന്മനാടിനെക്കുറിച്ചുള്ള സ്നേഹം ഹൃദയത്തിൽ കൊണ്ടുനട ക്കുന്നവരാണ് മലയാളികൾ. ഒപ്പം രാജ്യസ്നേഹവും ഒട്ടും കുറയാതെ അവർ കാത്തുസൂക്ഷിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ 'തീരദേശമേഖലയായ പെരുമാതുറയിൽ ജനിച്ച് പലകാരണങ്ങളാൽ നാടിന് പുറത്ത് താമസിക്കേണ്ടിവന്നവരുടെ ഈ മാനസികാവസ്ഥ തന്നെയാണ് 'പെരുമാതുറ സ്നേഹതീരം' എന്ന സംഘടനക്ക് അടിത്തറ ഇടാൻ ഒരുസംഘം ആളുകളെ പ്രേരിപ്പിച്ചത്. 2010ൽ രൂപീകൃതമായ സംഘടനയുടെ ഇതപര്യന്തമുള്ള പ്രവർത്തനങ്ങളിൽ ജന്മനാടിെൻറ വികസനവും ജനങ്ങളുടെ ക്ഷേമത്തിനുമാണ് മുൻതൂക്കം നൽകിവരുന്നത്. സാമൂഹിക സാംസ്കാരിക കാരുണ്യ മേഖകളിൽ ചുവടുറപ്പിച്ചുകൊണ്ടാണ് സ്നേഹതീരം ഈ കാലയളവിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. എെൻറ നേതൃത്വത്തിലുള്ള മൂന്നാമത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ പോകുന്ന ഈ വേളയിൽ പൊതുസമൂഹത്തിന് മുന്നിൽ സ്നേഹതീരത്തിെൻറ യഥാർഥമുഖം അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. 20 ലക്ഷത്തിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ, 35 ലക്ഷം ചെലവിൽ സാംസ്കാരിക നിലയം, കുടുംബസംഗമങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ഇഫ്ത്താർ സംഗമം, സ്കൊളാസ്റ്റിക് അവാർഡ്, ചരിത്ര-വിദ്യാഭ്യാസ, വികസന സെമിനാറുകൾ, ചർച്ചകൾ, ആരോഗ്യപഠന ക്ലാസുകൾ, സംഘടന ശാക്തീകരണ ക്യാമ്പ്, പ്രതിമാസ പെൻഷൻ, അംഗങ്ങൾക്ക് കിംസ് ഹെൽത്ത് കെയർ കാർഡ്, ഓർമച്ചെപ്പ് എന്ന മെംബേഴ്സ് ഡയറക്ടറി തുടങ്ങി വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും സ്നേഹതീരം അതിസമ്പന്നമാക്കാൻ ഇതിനകം വന്ന മൂന്ന് ഭരണസമിതികളും ഒരുപോലെ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. സംഘടന മികവുകൊണ്ട് ഈ പരിപാടികൾ എല്ലാം ഒന്നിനൊന്ന് തിളക്കമാർന്നവയാക്കി അംഗങ്ങൾക്കും നാടിനും പ്രയോജനപ്പെടുത്തുന്നതിനും സ്നേഹതീരത്തിന് കഴിഞ്ഞിട്ടുണ്ട്. കയർ, മത്സ്യമേഖലകളുടെ തകർച്ചമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗം തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയാണ് ഞങ്ങളുടെ ജന്മനാടായ പെരുമാതുറ. മേഖലയിലെ ജനങ്ങൾക്ക് വേണ്ടി തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രനിർമാർജനം തുടങ്ങിയ മേഖലകളിൽ 20 ലക്ഷത്തിലധികം ചെലവഴിച്ചുകൊണ്ട് ആഗതികളുടെയും അശരണരുടെയും കണ്ണീരൊപ്പാൻ സ്നേഹതീരത്തിന് കഴിഞ്ഞിട്ടുണ്ട്. ജന്മനാടിെൻറ പേരിൽ നിരവധി സംഘടനകൾ മലയാളികളുടേതായുണ്ട്. സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടാക്കാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടിെല്ലന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ, മലയാളികളുടെ ഏകസംഘടന സ്നേഹതീരം ആണെന്ന് അഭിമാനത്തോടെ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. പാറ്റൂർ ഇ.എം.എസ് നഗറിൽ മിനിഹാൾ, ലൈബ്രറി, ഓഫിസ് എന്നിവ അടങ്ങുന്ന സ്നേഹതീരം സാംസ്കാരികനിലയം പെരുമാതുറക്കാരുടെ സ്വകാര്യ അഹങ്കാരമായി മാറിക്കഴിഞ്ഞു. 2017ലെ സ്വാതന്ത്ര്യദിനത്തിൽ കെ. മുരളീധരൻ എം.എൽ.എ സംസ്കാരികനിലയത്തിെൻറ ഉദ്ഘാടനകർമം നിർവഹിച്ചു. നിലയത്തിനാവശ്യമായ തുക സംഭാവനയായും വായ്പയായുമാണ് അംഗങ്ങൾ നൽകിയെതന്നത് സംഘടന ഉയർത്തുന്ന ഉന്നതമായ സംസ്കാരത്തിെൻറ നേർക്കാഴ്ച കൂടിയാണ്. കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പുമായി സഹകരിച്ച് ഒരു 'സ്നേഹതീരം ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൻറർ' പ്രവർത്തനമാരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഈ ഭരണസമിതി പടിയിറങ്ങുന്നെതന്ന വസ്തുകയും ഇത്തരത്തിൽ ഞങ്ങൾ ക്ക് ഏറെ സന്തോഷം പകരുന്നു. സാമൂഹികപ്രതിബദ്ധതയുള്ള മാതൃക സംഘടനയാക്കി സ്നേഹതീരത്തെ വളർത്തിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. സ്നേഹതീരത്തിെൻറ ഇനിയുള്ള പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തിെൻറ സഹകരണവും പ്രോത്സാഹനവും പ്രാർഥനകളും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story