Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:35 AM IST Updated On
date_range 1 Sept 2018 11:35 AM ISTമായുന്ന അതിരടയാളങ്ങൾ, പായുന്ന സ്വപ്നവേഗങ്ങൾ
text_fieldsbookmark_border
സുനിൽ ഹസൻ ഒരു ഗ്രാമത്തിൽ വിരിഞ്ഞ നന്മകളുടെ സമാഗമവേദിയാണ് സ്നേഹതീരം. ഈ കൂട്ടായ്മയുടെ ആത്മാവ് സ്നേഹത്തിലും ഒരുമയിലും ചാലിച്ചെടുത്തിരിക്കുന്നു. പെരുമാതുറ എന്ന തീരദേശഗ്രാമം നഗരങ്ങളിലേക്കും, കടൽകടന്ന് വിവിധ രാജ്യങ്ങളിലേക്കും പടർന്നെത്തിയിട്ടുണ്ട്. അതിന് തെളിവാണ് ഈ കൂട്ടായ്മയിൽ അവിടെനിന്നെല്ലാമുള്ള സാന്നിധ്യം. വിദ്യാഭ്യാസ, തൊഴിൽ, ബിസിനസ് മേഖലകളിലും കലാ സാംസ്കാരിക, കായികരംഗങ്ങളിലും കഴിഞ്ഞ തലമുറ കുതിച്ചെത്തിയ ഇടങ്ങളിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുയർത്താനും പെരുമാതുറ ഗ്രാമത്തിലും അതിന് പുറത്തും താമസിക്കുന്നവരെ കണ്ണിചേർക്കാനും സ്നേഹതീരം പ്രതിഞ്ജാബദ്ധമാണ്. കേരളത്തിലെ മഹാപ്രളയത്തെ തുടർന്ന് യു.എ.ഇ വാഗ്ദാനംചെയ്ത സഹായത്തെക്കുറിച്ച് വലിയ ചർച്ചകൾ ഉയരുകയുണ്ടായി. മലയാളികൾ കെട്ടിപ്പടുത്ത ഗൾഫിെൻറ നന്ദിപ്രകടനമായാണ് ആ സഹായപ്രഖ്യാപനം വിലയിരുത്തപ്പെട്ടത്. ഗൾഫിെൻറ വളർച്ചക്ക് തുടക്കമിട്ട കാലഘട്ടത്തിൽ തന്നെ പെരുമാതുറ ദേശത്തിെൻറ കായികശക്തി അവിടേക്ക് കടൽ കടന്നെത്തിയത് ചരിത്രമാണ്. അറബിക്കടലിെൻറ മാറിലൂടെ പായവഞ്ചിയിൽ സ്വപ്നഭൂമി തേടി പുറപ്പെട്ട സംഘങ്ങളുടെ പിൻമുറക്കാരാണ് ഇന്നും ഗൾഫ് നാടുകളിലുള്ളത്. കുറേപ്പേരുടെ ജീവൻ അന്ന് കടലെടുക്കുകയും ചെയ്തു. ഓഖി വിതച്ച ദുരന്തംപോലെ അന്ന് തീരത്തിെൻറ നൊമ്പരമായിരുന്നു പെരുമാതുറയുടെ വേദന. ഗൾഫിെൻറ മരുഭൂമിയിൽ ഉയർന്നുവന്ന കെട്ടിടങ്ങളിലും റോഡുകളിലും ഈ തീരദേശ ഗ്രാമത്തിൽനിന്ന് കൂട്ടത്തോടെ എത്തിയ യുവജനങ്ങളുടെ വിയർപ്പുമുണ്ട്. അന്ന് അവരുടെ ഓലച്ചാളകളിലേക്ക് അവർ അവധിക്കെത്തുമ്പോൾ കൊണ്ടുവന്ന ടേപ് െറേക്കാഡറുകളും ടോർച്ച് ലൈറ്റുകളും മണവസ്തുക്കളും കുറേ മലയാളികളുടെയെങ്കിലും അസൂയക്ക് കാരണമായി. പെരുമാതുറയെ കൊച്ചുപേർഷ്യയെന്ന് വിളിച്ച് ആക്ഷേപിച്ചു. ചെറ്റക്കുടിലിൽ ഒരു റേഡിയോ പ്രവർത്തിക്കുന്നത് വൻസാമ്പത്തിക മുന്നേറ്റത്തിെൻറ അടയാളക്കുറിയാണെന്ന് നിരൂപിച്ച ആഴ്ചപ്പതിപ്പുകളുമുണ്ടായി. ചരിത്രത്തിൽ മുന്നിൽനടന്നവർ ചിലപ്പോൾ അധികം സ്മരിക്കപ്പെടില്ല. പക്ഷേ, മലയാളിയുടെ പ്രവാസചരിത്രം കുറിക്കുമ്പോൾ പെരുമാതുറയും തീർച്ചയായും അടയാളപ്പെടുത്തേണ്ട ഇടമാണ്. അന്ന് കടലിനെ കീറിമുറിച്ച് പോയ ആ അധ്വാനശേഷിയുടെ തുടർച്ചയാണ് രണ്ടാഴ്ച മുമ്പ് പെരിയാർ കരകവിഞ്ഞ് പ്രളയമുണ്ടായപ്പോൾ അവിടേക്ക് രക്ഷാപ്രവർത്തനത്തിന് മത്സ്യബന്ധന ബോട്ടുകളുമായി പാഞ്ഞെത്തിയ യുവാക്കളും. സ്വാതന്ത്ര്യസമരമുഖത്തും പെരുമാതുറയുടെ യുവസാന്നിധ്യമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിലെ മുസ്ലിം നവോഥാന ചരിത്രം പഠിക്കുന്നവർ വക്കം മൗലവിയോടൊപ്പം പെരുമാതുറ ഗ്രാമത്തിെൻറ സാന്നിധ്യവും പഠിക്കുന്നുണ്ട്. രാജഭരണത്തോട് പോരാടിയവർക്ക് താവളമൊരുക്കിയതിെൻറ പ്രതികരണമായിരുന്നു സർക്കാർ രേഖകളിൽ പെരുമാതുറ ഗ്രാമം മൂന്ന് പഞ്ചായത്തുകളിൽ കീറിമുറിക്കപ്പെട്ടതിെൻറ സാഹചര്യം. ഭൂമിശാസ്ത്രപരമായ കിടപ്പ് പെരുമാതുറയുടെ വലിയതോതിലുള്ള വികസനത്തെ കാലങ്ങളോളം തടഞ്ഞുവെച്ചു. വിദ്യാഭ്യാസ, തൊഴിൽ ആവശ്യാർഥം തലസ്ഥാനത്തേക്ക് കുറേയേറെപ്പേർക്ക് മാറിത്താമസിക്കേണ്ടിവന്നു. ഇപ്പോൾ അകലങ്ങൾ അലിഞ്ഞില്ലാതായിരിക്കുന്നു. യാത്രക്കും വിവരകൈമാറ്റത്തിനും സമയത്തിെൻറയും സൗകര്യങ്ങളുടെയും പരിമിതിയില്ല. അധ്വാനത്തിെൻറയും പരസ്പര സഹകരണത്തിെൻറയും കരുത്തിൽ വളർച്ചയുടെ പുതിയ മേഖലകളിലേക്ക് പെരുമാതുറയും ഒപ്പമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രഥമ ബാച്ചിൽ നമ്മുടെ നാട്ടുകാരനുണ്ടായിരുന്നു. തലസ്ഥാനത്തെ പ്രമുഖ ആതുരകേന്ദ്രത്തിെൻറ തലപ്പത്തും ഈ നാടിെൻറ സാന്നിധ്യമുണ്ട്. കേരളത്തിെൻറ സാമ്പത്തികമേഖലക്ക് വലിയ സംഭാവന നൽകുന്ന ടൂറിസം മേഖലയിൽ തിളക്കം നൽകുന്നവരിലും ഈ നാട്ടുകാരനുണ്ട്്. അങ്ങനെ വിവിധ മേഖലകളിലെ നിറസാന്നിധ്യങ്ങളാണ് സ്നേഹതീരത്തിെൻറ കരുത്ത്. ഗൾഫുനാടുകളിലും കേരളത്തിലുമായി പരന്നുകിടക്കുന്ന ഈ വൈദഗ്ധ്യത്തെ പെരുമാതുറയിലേക്ക് വീണ്ടും പ്രവഹിപ്പിക്കുകയാണ് സ്നേഹതീരം എന്ന കൂട്ടായ്മയിലൂടെ. ഏതാനും വർഷത്തെ പ്രവർത്തനം പൊട്ടിക്കിടന്ന ഒരുപാട് കണ്ണികളെ കൂട്ടിയിണക്കാൻ സാഹചര്യമൊരുക്കി. കണ്ടുമുട്ടുന്നവരിൽ ഒരുമയുടെ പുഞ്ചിരി വിടർത്താൻ കഴിഞ്ഞു എന്നത് ഈ കൂട്ടായ്മയുടെ ശക്തിയാണ്. സ്നേഹതീരത്തിെൻറ വനിത വിഭാഗമായ പെൺമ ഈ കൂട്ടായ്മയുടെ സേവനശക്തിയാണ്. പെരുമാതുറയുടെ വിവിധ ധാരകളെ കൂട്ടിയിണക്കാനും മുന്നോട്ടു നയിക്കാനും കഴിയുന്ന ആധികാരിക സംവിധാനമായി പെരുമാതുറ സ്നേഹതീരം മാറിക്കഴിഞ്ഞു. വ്യവസ്ഥാപിതവും ആസൂത്രിതവുമായ പദ്ധതികളിലൂടെ നാടിെൻറ വികസന ക്ഷേമപ്രവർത്തനങ്ങളെ മുന്നിൽനിന്ന് നയിക്കാനുള്ള പ്രാപ്തിയും ഉൾക്കാഴ്ചയും ഈ കൂട്ടായ്മക്കുണ്ട്. അടുത്തകാലത്തായി വിദ്യാഭ്യാസ മേഖലയിൽ വലിയ ഉണർവ് പെരുമാതുറയിലുണ്ടായിരിക്കുന്നു. അതിെൻറ ചുവടുപിടിച്ചുള്ള വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളാണ് ഇനിയുണ്ടാകേണ്ടത്. അതിലേക്കുള്ള ചുവടുവെപ്പുകൾ തുടങ്ങിയിട്ടുണ്ടെന്നത് സന്തോഷകരമാണ്. പ്രവർത്തനങ്ങളും പരിപാടികളും നിശ്ചയിക്കുമ്പോൾ അതുവഴി പ്രതീക്ഷിക്കുന്ന നേട്ടംകൂടി കുറിച്ചുവെക്കാൻ കഴിഞ്ഞാൽ കർമരംഗത്ത് ശരിയായ ദിശാബോധം ആർജിതമാകും. പെരുമാതുറയിലേക്ക് തമ്പാനൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒരു യാത്രക്ക്് അതിരിടുകയായിരുന്നു ഇത്രകാലം. പെരുമാതുറയിലെ മുതലപ്പൊഴിക്ക് കുറുകെ മനോഹരമായ ഒരു പാലം വന്നിരിക്കുന്നു. തീരദേശ ഹൈവേയുടെ വാതിലാണ് നമ്മുടെ നാട്ടിലൂടെ തുറന്നിട്ടിരിക്കുന്നത്. കടൽ മുറിച്ചുകടന്നവരുടെ തലമുറ ഈ പുതിയ ഗതാഗതസൗകര്യത്തിലൂടെ ആകാശത്തോളം വളർന്നെത്തുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story