Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവേണം സമഗ്ര വികസനരേഖ

വേണം സമഗ്ര വികസനരേഖ

text_fields
bookmark_border
സ്നേഹതീരം വികസന സബ് കമ്മിറ്റി തയാറാക്കിയ പെരുമാതുറയുടെ വികസനം സംബന്ധിച്ച പഠന റിപ്പോർട്ടി​െൻറ രത്നച്ചുരുക്കം എ. സെയ്നുലാബ്ദീൻ, ചെയർമാൻ, സ്നേഹതീരം വികസനസമിതി അടിസ്ഥാനസൗകര്യ വികസനങ്ങൾക്കാകണം മുൻഗണന. ശുദ്ധമായ കുടിവെള്ളവും കക്കൂസും എല്ലാവർക്കും ലഭ്യമാക്കുന്നതിനും കൊതുക് വളരുന്ന സാഹചര്യങ്ങൾക്കും പരിസരമലിനീകരണം തടയിടുന്നതിനും മുഖ്യസ്ഥാനം നൽകണം. പെരുമാതുറ ആശുപത്രി വികസിപ്പിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ ആരോഗ്യകേന്ദ്രമാക്കി മാറ്റണം. തീരപ്രദേശത്തെ യുവതീയുവാക്കളിൽ ലഹരി മരുന്നുകളുടെ ഉപയോഗം സജീവമാണ്. സാമൂഹിക-സാമുദായിക-മതസംഘടനകളുടെ നേതൃത്വത്തിൽ കൂട്ടായ ബോധവത്കരണം ഈ രംഗത്ത് അനിവാര്യമാണ്. എക്സൈസി​െൻറയും പൊലീസി​െൻറയും സഹകരണവും ഉറപ്പാക്കണം. പ്രദേശവാസികളിൽ ശുചിത്വബോധം വളർത്തുന്നതിനും കൂട്ടായി ശ്രമിക്കണം. എൽ.പി സ്കൂളുകളും മാടൻവിള യു.പി സ്കൂളും അപ്ഗ്രേഡ് ചെയ്യണം. സമൂഹത്തിൽ പൊതുവെയും വിദ്യാർഥികളിൽ പ്രത്യേകിച്ചും വായനശീലം വളർത്തിയെടുക്കാൻ കൂട്ടായയത്നം വേണം. പഠനരംഗത്ത് ശോഭിക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ സ്നേഹതീരം എപ്പോഴും മുൻപന്തിയിലുണ്ടാകണം. കലാ-കായിക-സാംസ്കാരിക രംഗങ്ങളെ ഉത്തേജിപ്പിക്കാനുതകുന്ന പരിപാടികൾക്ക് പഞ്ചായത്തുമായും സർക്കാർ വകുപ്പുകളുമായും കൈകോർക്കണം. പ്രദേശത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. പരമ്പരാഗത തൊഴിൽ മേഖലകളായ മത്സ്യബന്ധനം, കയർ, കൊപ്ര എന്നിവ സ്തംഭനാവസ്ഥയിലാണ്. ഗൾഫിൽ നിന്നുള്ള വരുമാനത്തിനും ഗണ്യമായ ഇടിച്ചിൽ സംഭവിച്ചു. മുതലപ്പൊഴിയിൽ ആരംഭിച്ച മത്സ്യബന്ധന തുറമുഖവും ടൂറിസ വികസന പരിപാടികളും പുതിയ തൊഴിൽ സാധ്യതാകേന്ദ്രങ്ങളായി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. യുവതീയുവാക്കൾക്ക് ഓരോരുത്തരുടെയും കഴിവിനും അഭിരുചിക്കും അനുസൃതമായി തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രാവീണ്യം നൽകണം. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കണം. അടിയന്തരശ്രദ്ധ പതിയേണ്ട കാര്യങ്ങൾ 1) പെരുമാതുറയിലൂടെയുള്ള തീരദേശ റോഡ് എത്രയുംവേഗം നടപ്പിൽ വരുത്തണം 2) പെരുമാതുറ പഞ്ചായത്ത് രൂപവത്കരണം 3) മേഖലയെയാകെ ചുറ്റിനിൽക്കുന്ന ഇടതോടുകളെ ഗതാഗതയോഗ്യമാക്കൽ 4) ജമാഅത്ത് കമ്മിറ്റികളുടെ ശാക്തീകരണവും ലക്ഷ്യബോധം വളർത്തിയെടുക്കലും 5) റോഡുവക്കത്തെ മീൻ-പച്ചക്കറി ചന്തകൾക്ക് പെരുമാതുറയിലും മാടൻവിളയിലും സൗകര്യപ്രദമായ ഇടം കണ്ടെത്തണം സ്കൊളാസ്റ്റിക് അവാർഡ് -2017 ഇതപര്യന്തമുള്ള സ്നേഹതീരം പരിപാടികളിൽ മനസ്സിൽ തങ്ങിനിൽക്കുന്നതിൽ പ്രധാനമാണ് 'സ്കൊളാസ്റ്റിക് അവാർഡ്-2017'. കഴിഞ്ഞവർഷം പെരുമാതുറയിൽനിന്ന് 10 പേർ എം.ബി.ബി.എസിന് പ്രവേശനം നേടി. പെരുമാതുറയെ സംബന്ധിച്ച് സർവകാല റെക്കോഡ് ആണിത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന, കഷ്ടിച്ച് 8000ത്തോടടുപ്പിച്ച് ജനസംഖ്യയുള്ള ഒരു അവികസിത പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഈ െറക്കോഡ് വലിയനേട്ടമാണ്. നാടി​െൻറ വിദ്യാഭ്യാസരംഗത്ത് ഉണർവ് ഉണ്ടാക്കിയെടുക്കാൻ ഇൗ അവസരത്തെ പ്രയോജനപ്പെടുത്താൻ സ്നേഹതീരം തീരുമാനിച്ചു. ആ തീരുമാനമാണ് 22.10.2017ലെ സ്കൊളാസ്റ്റിക് അവാർഡ്. പത്താം ക്ലാസുമുതൽ പോസ്റ്റ് ഗ്രാഡ്വേറ്റ് വരെയുള്ള വിവിധ ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ ഉൾപ്പെടെ 28 വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. എൻജിനീയറിങ്ങും മെഡിസിനും ഒഴികെയുള്ള ഉന്നതവിദ്യാഭ്യാസ മേഖലകളിൽ പെരുമാതുറയുടെ പ്രാതിനിധ്യം കുറവായതുകൊണ്ട്, 'സിവിൽ സർവിസ് പരീക്ഷ' അന്നത്തെ പരിപാടിയിലെ ചർച്ചാവിഷയവുമായി. സംഘടനാമികവും ഉത്സാഹപൂർവം പങ്കെടുത്ത വിദ്യാർഥി സമൂഹത്തി​െൻറയും രക്ഷാകർത്താക്കളുടെയും നിറഞ്ഞുകവിഞ്ഞ സാന്നിധ്യവും ചർച്ചകളിലുള്ള അവരുടെ സജീവസാന്നിധ്യവും ശ്രദ്ധേയമായി. മുൻ യു.എൻ അംബാസഡർ ഡോ. ടി.പി. ശ്രീനിവാസൻ സിവിൽ സർവിസ് പരീക്ഷയെപ്പറ്റി വിശദമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു -'സിവിൽ സർവിസ് പരീക്ഷ പാസാകാൻ ആദ്യം വേണ്ടത് ഈ പരീക്ഷ റാങ്കോടുകൂടി തന്നെ നേടിയെടുക്കും എന്ന നിശ്ചയദാർഢ്യമാണ്. ഹൈസ്കൂൾ തലത്തിലെങ്കിലും ആഗ്രഹവും നിശ്ചയവും രൂപപ്പെട്ടു വരികയും വേണം. ഉറച്ച ലക്ഷ്യബോധം ആരെയും കഠിനാധ്വാനത്തിലേക്ക് നയിക്കുമല്ലോ. ലക്ഷ്യബോധം കൈവരിച്ചുകഴിഞ്ഞാൽ, സിവിൽ സർവിസ് പരീക്ഷക്ക് തയാറാകാൻ അവശ്യംവേണ്ട ആയുധങ്ങളാണ്, ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും പൊതുവിജ്ഞാനവും. പത്രപാരായണം ശീലമാക്കിയാൽ നേടാവുന്നതേയുള്ളൂ ഇവ രണ്ടും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഓരോപത്രം ദിവസവും വിശദമായി വായിക്കുക. ഹിന്ദു പത്രത്തി​െൻറ ദിവസേനയുള്ള പാരായണം മികച്ച മാറ്റമുണ്ടാക്കും. വായിച്ചാൽ മാത്രം പോര, പത്രത്തിലെ ലേഖനങ്ങളുൾപ്പെടെ വായനയുടെ രത്നച്ചുരുക്കം ഓരോദിവസവും ഇംഗ്ലീഷിൽ സ്വന്തമായി എഴുതി സൂക്ഷിക്കുകയും വേണം'. ഡോ.എം.ഐ. സഹദുള്ളയുടെ വാക്കുകളും പ്രോത്സാഹനവും ആവേശോജ്ജ്വലവുമായിരുന്നു. അദ്ദേഹം വ്യക്തമായിത്തന്നെ പറഞ്ഞു -'എല്ലാവർക്കും ഐ.എ.എസുകാരാൻ കഴിയില്ല. അതി​െൻറ ആവശ്യവുമില്ല. വ്യക്തികൾ അവരവരുടെ അഭിരുചിക്കനുസരിച്ച് തൊഴിലുകൾ കണ്ടെത്തുകയാണ് അഭികാമ്യം. എല്ലാ തൊഴിലിനും അതിേൻറതായ മാന്യതയുണ്ട്. തൊഴിലിനെ ഉപജീവനമാർഗം മാത്രമായി കാണരുത്. ആത്മസംതൃപ്തി പകർന്നുനൽകുന്ന ദിവ്യൗഷധം കൂടിയായത് മാറണം' അവാർഡ്ദാന ചടങ്ങുകൊണ്ട് സ്നേഹതീരം പെരുമാതുറയുടെ വിദ്യാഭ്യാസരംഗത്തെ അടിമുടി ഉടച്ചുവാർത്തു എന്ന മൗഡ്യവിചാരമൊന്നും വേണ്ടതില്ല. എങ്കിലും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും പ്രതികരണങ്ങൾ വ്യക്തമാക്കിയ വസ്തുതയുണ്ട്. യുവജനങ്ങളുടെ മനസ്സിൽ ലക്ഷ്യബോധവും നിശ്ചയദാർഢ്യവും അങ്കുരിപ്പിക്കുന്ന രീതിയിൽ വിത്തുപാകുവാൻ സ്നേഹതീരത്തിന് കഴിഞ്ഞുവെന്ന്. അതുകൊണ്ടാണ് സ്നേഹതീരത്തി​െൻറ ഇതപര്യന്തമുള്ള പരിപാടികളിൽ ഏറ്റവും മികച്ചതായി സ്കൊളാസ്റ്റിക് അവാർഡ് ദാനചടങ്ങ് മാറിയതും. യുവജനങ്ങളെ സംബന്ധിച്ചിടത്തോളം അവാർഡ് ജേതാക്കളായിരുന്നു പ്രധാന പ്രചോദനകേന്ദ്രം. അവരെ മുഴുവൻ വിജയകരമായി ഒന്നിച്ചണിനിർത്തിയത് പരക്കെ അംഗീകരിക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story