Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:59 AM IST Updated On
date_range 1 Sept 2018 10:59 AM ISTപുനലൂരിൽ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ പുനരാരംഭിച്ചു
text_fieldsbookmark_border
പുനലൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്ന് (മീനാട്) പുനലൂര്‍ നഗരസഭക്ക് വെള്ളം നൽകുന്നതിനുള്ള പൈപ്പ് സ്ഥാപിക്കല്‍ പുനരാരംഭിച്ചു. ഹൈസ്‌കൂള്‍ ജങ്ഷനിലെ സംഭരണിവരെയും ഇവിടെനിന്ന് ടി.ബി ജങ്ഷന്‍വരെയും പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയത്. ഇതിെൻറ ഭാഗമായി നഗരസഭ പ്രദേശത്ത് രാവിലെയുള്ള ജലവിതരണത്തിെൻറ സമയം പുന:ക്രമീകരിച്ചു. പത്തുദിവസത്തോളം പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെയായാണ് ക്രമീകരിച്ചത്. നേരത്തേ ഇത് ആറരമുതല്‍ 10.30വരെയായിരുന്നു. വൈകീട്ടുള്ള ജലവിതരണത്തിന് മാറ്റമില്ല. ദിവസവും 50 ലക്ഷം ലിറ്റർ വെള്ളമാണ് ജപ്പാൻ പദ്ധതിയിൽനിന്ന് നഗരസഭക്ക് ലഭിക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ട നിർമാണപ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടങ്ങിയത്. പമ്പ്ഹൗസില്‍നിന്ന് സംഭരണിയിലേക്ക് 200 മില്ലീമീറ്റര്‍ വ്യാസമുള്ളതും ഇതിൽനിന്ന് ടി.ബി ജങ്ഷനിലേക്ക് ജലവിതരണത്തിനായി 400 മില്ലീമീറ്റര്‍ വ്യാസമുള്ളതുമായ ഡക്ടൈല്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് രണ്ടാംഘട്ടത്തില്‍. നഗരസഭ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കരവാളൂര്‍ പഞ്ചായത്തിലെ പനംകുറ്റിമലയിലെ ശുദ്ധീകരണശാലയില്‍നിന്ന് ഹൈസ്‌കൂള്‍ വാര്‍ഡിലെ സംഭരണയില്‍ വെള്ളം എത്തിക്കുന്നതിന് നാലേകാൽ കോടി രൂപ ജലഅതോറിറ്റിക്ക് നഗരസഭ നൽകിയിരുന്നു. അഞ്ചല്‍-പുനലൂര്‍ പാതയിലൂടെ തൊളിക്കോട്ടുനിന്ന് കൃഷ്ണന്‍കോവില്‍വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യഘട്ടത്തിൽ പൈപ്പ് സ്ഥാപിച്ചു. ഇനി സംഭരണിവരെ 1.75 കിലോമീറ്റര്‍ ദൂരത്താണ് പൈപ്പ് സ്ഥാപിക്കുന്നത്. മുപ്പത് വർഷം പഴക്കമുള്ള പുനലൂര്‍ ജലവിതരണപദ്ധതിയില്‍നിന്ന് നഗരസഭ പ്രദേശത്ത് ആവശ്യത്തിനുള്ള വെള്ളം നല്‍കാനാകുന്നില്ല. ഇതിനാലാണ് ജപ്പാന്‍ പദ്ധതിയില്‍നിന്ന് വെള്ളം ലഭ്യമാക്കാന്‍ നഗരസഭ പദ്ധതിയുണ്ടാക്കിയത്. നിലവില്‍ പുനലൂര്‍ ജലവിതരണപദ്ധതിയില്‍നിന്ന് പ്രതിദിനം 40 ലക്ഷം ലിറ്റര്‍ വെള്ളമേ വിതരണം ചെയ്യാനാകുന്നുള്ളൂ. ഇതിൽനിന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കാറില്ല. ഇവിടെ ടാങ്കര്‍ ലോറിയില്‍ എത്തിച്ചാണ് ജലക്ഷാമം പരിഹരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story