Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിക്കരയിൽ ​റോഡ്​...

അരുവിക്കരയിൽ ​റോഡ്​ അറ്റകുറ്റപ്പണിക്ക്​ ഒരു കോടിരൂപ അനുവദിച്ചു

text_fields
bookmark_border
ആര്യനാട്: അരുവിക്കര നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ഏഴ് പൊതുമരാമത്ത് റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. ആര്യനാട്-കോട്ടക്കകം റോഡ്-പത്ത് ലക്ഷം, കാരനാട്-കുര്യാത്തി റോഡ്- 15 ലക്ഷം, മൂഴിനട-ഭഗവതിനട റോഡ്- 10 ലക്ഷം , ചാങ്ങ-ചക്കിപ്പാറ റോഡ്-10 ലക്ഷം, കുര്യാത്തി-മരങ്ങാട് റോഡ്-അഞ്ച് ലക്ഷം, മാണിക്കപുരം-ചാരുംമൂട് - അയ്യപ്പന്‍കുഴി റോഡ് 25 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. നെടുമങ്ങാട്-ഷൊര്‍ലക്കോട് റോഡിലെ തോളൂര്‍ ആതിര ഒാഡിറ്റോറിയത്തിനുസമീപത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 25 ലക്ഷം രൂപയും അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story