Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:47 AM IST Updated On
date_range 1 Sept 2018 10:47 AM ISTമെഡിക്കൽ/ ഡെൻറൽ പ്രവേശനം: സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ ഒാൺലൈൻ ഒാപ്ഷൻ സമർപ്പിക്കണം
text_fieldsbookmark_border
* ഇന്നുമുതൽ ഒാപ്ഷൻ സമർപ്പിക്കാം തിരുവനന്തപുരം: വിദ്യാർഥി പ്രവേശനത്തിന് ഹൈകോടതി അനുമതി നൽകിയ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ സെപ്റ്റംബർ നാലിന് തുടങ്ങുന്ന മോപ് അപ് കൗൺസലിങ്ങിൽ (സ്പോട്ട് അഡ്മിഷൻ) ഉൾപ്പെടുത്തി. സ്പോട്ട് അഡ്മിഷനിലൂടെ നികത്തേണ്ട സീറ്റുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ ഒാൺലൈൻ ഒാപ്ഷൻകൂടി സമർപ്പിക്കണം. നേരത്തേ നിശ്ചയിച്ച മോപ് അപ് കൗൺസലിങ് രജിസ്ട്രേഷന് പുറമെയാണിത്. മോപ് അപ് കൗൺസലിങ്ങിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in ൽ 'Option Registration for Mop-up' എന്ന ലിങ്കിലൂടെ ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം മോപ് അപ് കൗൺസലിങ് സ്ലിപ് വെബ്പേജിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഒാൺലൈൻ ഒാപ്ഷനുകൾ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വൈകീട്ട് ആറുവരെ സമർപ്പിക്കാം. വിദ്യാർഥികൾ ഒാൺലൈനായി സമർപ്പിക്കുന്ന ഒാപ്ഷനുകളുടെ മുൻഗണന ക്രമത്തിലും അവരുടെ അർഹതക്ക് അനുസരിച്ചുമായിരിക്കും മോപ് അപ് കൗൺസലിങ്. മാർഗനിർദേശപ്രകാരം സർക്കാർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് മറ്റൊരു സർക്കാർ മെഡിക്കൽ കോളജിൽ ഒാപ്ഷൻ സമർപ്പിക്കാൻ കഴിയില്ല. ഡെൻറൽ കോളജിനും സമാന വ്യവസ്ഥ ബാധകമാണ്. പ്രവേശനം ലഭിച്ചാൽ പഠനം തുടരുമെന്ന് ഉറപ്പുള്ള കോളജുകളിലേക്കും കോഴ്സുകൾക്കും മാത്രമേ ഒാപ്ഷൻ നൽകാവൂ. മോപ് അപ് കൗൺസലിങ് വേളയിൽ പുതുതായി ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താൽപര്യമുള്ള കോഴ്സിലേക്ക്/ കോളജിലേക്ക് നേരത്തേതന്നെ ഒാപ്ഷനുകൾ സമർപ്പിക്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണം. ഒാപ്ഷൻ ലിസ്റ്റിെൻറ പ്രിൻറൗട്ടും മോപ് അപ് കൗൺസലിങ് സ്ലിപ്പും സഹിതമാണ് കൗൺസലിങ്ങിന് ഹാജരാകേണ്ടത്. ഒാൺലൈൻ ഒാപ്ഷൻ സമർപ്പിക്കാത്ത വിദ്യാർഥികളെ കൗൺസലിങ്ങിന് പരിഗണിക്കില്ല. ഇതിനകം കൗൺസലിങ്ങിനായി രജിസ്റ്റർ ചെയ്തവരും തിങ്കളാഴ്ച വൈകീട്ട് ആറിനകം ഒാൺലൈൻ ഒാപ്ഷനുകൾ സമർപ്പിക്കണം. ഹെൽപ്ലൈൻ നമ്പർ: 0471 2332123, 2339101, 2339102, 2339103, 2339104.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story