Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:17 AM IST Updated On
date_range 31 May 2018 11:17 AM ISTസ്കൂൾ തുറക്കുമ്പോൾ കുട്ടികൾ വന്നിറങ്ങേണ്ടത് ചളിക്കുഴിയിൽ
text_fieldsbookmark_border
കുണ്ടറ: സ്കൂൾ തുറക്കുമ്പോൾ ഇളമ്പള്ളൂർ ബസ് സ്റ്റോപ്പിൽ ബസിറങ്ങുന്ന കുട്ടികളെ കാത്തിരിക്കുന്നത് ചളിക്കുണ്ട്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിലാണ് ഇരുപത് മീറ്ററോളം നീളത്തിൽ പാതയോരം ചളിക്കുണ്ടായത്. ചില നേരങ്ങളിൽ യാത്രക്കാരെ ഇറക്കാനും കയറ്റാനുമായി അഞ്ച് ബസുകൾവരെ ഇവിടെ നിർത്തിയിടും. റെയിൽവേ ഗേറ്റുകൂടി ഉള്ളതിനാൽ തിരക്ക് ഏറെയുള്ള ജങ്ഷനാണ് ഇളമ്പള്ളൂർ. വാഹനങ്ങളുടെ ആധിക്യംമൂലം ബസുകൾ പാതയോരത്തേക്കേ് മാറ്റിനിർത്തുമ്പോൾ യാത്രക്കാർ ഇറങ്ങേണ്ടത് ചളിയിലേക്കാണ്. കുട്ടികളും സ്ത്രീകളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവിടെ ദേശീയപാതക്ക് അടിയിലൂടെയുള്ള കലുങ്ക് മണ്ണും മാലിന്യങ്ങളും മൂടിയ നിലയിലാണ്. ദുരിതം ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല. ഇളമ്പള്ളൂർ കെ.ജി.വി ഗവ.യുപി സ്കൂൾ, ഇളമ്പള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത്-ട്രഷറി ഓഫിസുകൾ ഉൾപ്പെടെ പ്രതിദിനം മൂവായിരത്തോളം കുട്ടികളും മറ്റ് ഉദ്യോഗസ്ഥരും യാത്രികരും വന്നിറങ്ങുന്ന ജങ്ഷനാണ് ഇളമ്പള്ളൂർ. മെഡിസിറ്റിയിൽ പ്രത്യേക പനി ക്ലിനിക് കൊല്ലം: വിവിധ പകർച്ചപ്പനികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രത്യേക ക്ലിനിക് പ്രവർത്തനം തുടങ്ങി. മോർണിങ്, ഈവനിങ് ഒ.പി സൗകര്യങ്ങളുള്ള ക്ലിനിക്കിൽ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പനി ബാധിക്കുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനുള്ള ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരമാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. ഉയർന്ന ശരീരോഷ്മാവ്, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, തലവേദന, പേശീവേദന, ഛർദി തുടങ്ങി പനിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉള്ളവർക്ക് ക്ലിനിക്കിെൻറ അടിയന്തരസേവനം തേടാം. പ്രത്യേക പരിചരണം ആവശ്യമായ രോഗികൾക്ക് നെഗറ്റീവ് പ്രഷർ ഐസൊലേഷൻ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള ജില്ലയിലെ ഏക ചികിത്സാകേന്ദ്രമാണ് മെഡിസിറ്റി. പനി ക്ലിനിക്കിൽ രജിസ്േട്രഷനും ഡോക്ടേഴ്സ് കൺസൾട്ടേഷനും ഫീസ് നൽകേണ്ടതില്ല. ഫോൺ: 9447032909, 9447032395.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story