Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:05 AM IST Updated On
date_range 31 May 2018 11:05 AM ISTട്രോളിങ് നിരോധനം ജൂണ്‍ പത്തുമുതല്‍; ഇക്കുറി 52 ദിവസം
text_fieldsbookmark_border
തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 10ന് അർധരാത്രി പ്രാബല്യത്തില്‍വരുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ച മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ട്രോളിങ് നയത്തിെൻറ ഭാഗമായി 61 ദിവസമാണ് തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങള്‍ മത്സ്യബന്ധനം നിരോധിക്കുന്നത്. കേരളത്തില്‍ ഇത് 47 ദിവസമായിരുന്നു. ഇക്കൊല്ലം 52 ദിവസമായിരിക്കും. ഏഴ് ദിവസം കൂടി വർധിപ്പിക്കാനായിരുന്നു നിർദേശമെങ്കിലും ചർച്ചകളുടെ അടിസ്ഥാനത്തിൽ അഞ്ച് ദിവസം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. അപകടം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. 17 സ്വകാര്യ ബോട്ടുകള്‍ വാടകെക്കടുക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 80 പേരെ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനും ആവശ്യമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരളതീരം വിടണം. ഇക്കാലയളവില്‍ ഹാര്‍ബറുകളിലും ലാൻറിങ് സെൻററുകളിലും ഡീസല്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് നിബന്ധനകളോടെ മത്സ്യഫെഡിെൻറ ബങ്കുകളില്‍നിന്ന് ഡീസല്‍ അനുവദിക്കും. സാഹചര്യം വിലയിരുത്താന്‍ ജില്ല കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗങ്ങള്‍ വിളിക്കും. കടല്‍-തീരസുരക്ഷയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക്ക് ഐ.ഡി കാര്‍ഡുകള്‍ കരുതണം. ട്രോളിങ് നിരോധന സമയം മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ഏകീകൃത കളര്‍ കോഡിങ് പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story