Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളം...

കേരളം മനുഷ്യക്കുരുതിക്കളമായി മാറുന്നു - വി.എം. സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷം നടക്കുന്നത് മുഖ്യമന്ത്രിയുടെ ദയനീയ ഭരണപരാജയങ്ങളുടെ മധ്യേയാണെന്ന് വി.എം. സുധീരൻ. കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ല. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. മനുഷ്യജീവന് ഒട്ടും വിലയില്ലാത്ത സ്ഥിതിവിശേഷം. ക്വട്ടേഷൻ സംഘങ്ങളും ക്രിമിനൽ കൂട്ടങ്ങളും കൊലപാതകികളും നാട്ടിൽ അഴിഞ്ഞാടുകയാണ്. പൊലീസ്- ക്രിമിനൽ കൂട്ടുകെട്ട് ഇത്രത്തോളം എത്തിയ ഇതുപോലൊരു സാഹചര്യം മുമ്പെങ്ങും കേരളത്തിൽ ഉണ്ടായിട്ടില്ല. മാധ്യമപ്രവർത്തകരോട് ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന മുഖ്യമന്ത്രിയുടെ ശൈലി ജനാധിപത്യ ഭരണകൂടത്തി​െൻറ തലവന് ഒട്ടും യോജിച്ചതല്ല. ഭരണച്ചെലവ് കുറയ്ക്കാൻ ബാധ്യതപ്പെട്ട മുഖ്യമന്ത്രിതന്നെ അനാവശ്യ ഉപദേശകവൃന്ദത്തെ നിയമിച്ച് ഖജനാവ് ധൂർത്തടിക്കുകയാണ്. ബി.ജെ.പി ഇതര സർക്കാറുകളെ കശാപ്പുചെയ്യാൻ കഴുകനെപ്പോലെ കാത്തിരിക്കുന്ന മോദി സർക്കാറി​െൻറ കൈയിലേക്ക് ആയുധമെറിഞ്ഞുകൊടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പിണറായിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story