Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മിഠായി' പദ്ധതി...

'മിഠായി' പദ്ധതി സംസ്​ഥാനതല ഉദ്ഘാടനം ഇന്ന്​ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള പദ്ധതിയാണിത്​

text_fields
bookmark_border
തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷ​െൻറ പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളജുകളിലെ ടൈപ് 1 സ​െൻററുകളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. മുതിര്‍ന്നവരില്‍ കാണുന്ന ടൈപ് 2 പ്രമേഹത്തെക്കാളും സങ്കീര്‍ണമാണ് കുട്ടികളിലേത്. ചികിത്സാ ചെലവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹിക സുരക്ഷാ മിഷന്‍ മിഠായി പദ്ധതി ആവിഷ്‌കരിച്ചത്. ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story