Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:44 AM IST Updated On
date_range 31 May 2018 10:44 AM ISTകെ.എസ്.പി പി.ടി.എ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsbookmark_border
കിളിമാനൂർ: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം കിളിമാനൂർ ടൗൺ യു.പി.എസ് ഒാഡിറ്റോറിയത്തിൽ സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻറ് എസ്.എസ്. ഷാജിമോൾ അധ്യക്ഷയായി. പഴയ കുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഹേമലത ഉപഹാരം വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി ഉമാദാസ്, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.വി. രാജേഷ്, കിളിമാനൂർ ബി.പി.ഒ എം.എസ്. സുരേഷ് ബാബു, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡൻറ് എസ്. ജവാദ്, ജില്ലാ എക്സിക്യൂട്ടിവംഗം എൻ. സലിൽ, എസ്. ശ്രീകല, എസ്. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എസ്. സുജാകുമാരി സ്വാഗതവും ഷർമിതാ ചന്ദ്രൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story