Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:39 AM IST Updated On
date_range 31 May 2018 10:39 AM ISTബെഹ്റയെ മാറ്റാൻ സമ്മർദം; പകരം ആരെന്ന ആശങ്കയിൽ സർക്കാർ അസ്താന ഇന്ന് മടങ്ങുേമ്പാൾ വിജിലൻസ് ഡയറക്ടർ നിയമനവും തലവേദനയാകും
text_fieldsbookmark_border
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റാൻ സമ്മർദം ശക്തമാണെങ്കിലും പകരം ആരെ നിയമിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. കേന്ദ്ര സർവിസിൽ ബി.എസ്.എഫ് അഡീഷനൽ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ട നിർമൽ ചന്ദ്ര അസ്താന വ്യാഴാഴ്ച മടങ്ങുന്നതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനേത്തക്കും ആളെ കണ്ടെത്തേണ്ടിവരും. സർക്കാറിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്ന പൊലീസിെൻറ പ്രവർത്തനങ്ങളിൽ ഭരണപക്ഷ പാർട്ടികളും അതൃപ്തരാണ്. ആ സാഹചര്യത്തിലാണ് ലോക്നാഥ് ബെഹ്റയെ മാറ്റാനുള്ള സമ്മർദം മുറുകുന്നത്. പ്രതിപക്ഷപാർട്ടികളും ഡി.ജി.പിക്കെതിരെ ശക്തമായി രംഗത്തുണ്ട്. ബെഹ്റയെ തൽക്കാലം വിജിലൻസ് ഡയറക്ടറായി നിയമിക്കാമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പകരം ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്തേക്ക് എ. ഹേമചന്ദ്രൻ, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാൽ, ഇവരിൽ ആരെയെങ്കിലും ക്രമസമാധാന ചുമതല ഏൽപിച്ചാൽ അതു പുലിവാലാകുമോയെന്ന ആശങ്കയും സർക്കാറിനുണ്ട്. ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രനെ ഡി.ജി.പിയാക്കുന്നതിനോട് സി.പി.എം നേതൃത്വത്തിൽ ചിലർക്ക് താൽപര്യമുണ്ട്. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്തു നടന്ന സോളാർതട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിൽ ഹേമചന്ദ്രനെതിരെ പരാമർശമുണ്ടായിരുന്നത് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ എക്സൈസ് കമീഷണറായ ഋഷിരാജ്സിങ്ങിനെ നിയമിക്കുന്നതിനോട് ഭരണപക്ഷത്തിലെ ചിലർക്കത്ര താൽപര്യവുമില്ല. ഋഷിരാജ് സിങ്ങ്, ജേക്കബ് തോമസ്, ബെഹ്റ എന്നിവരാണ് േകന്ദ്രം അംഗീകരിച്ച ഡി.ജി.പി തസ്തികയിലുള്ളവർ. ജേക്കബ് തോമസ് സർക്കാർ വിരുദ്ധ പ്രസ്താവനയുടെ പേരിൽ സസ്പെൻഷനിലാണ്. സിങ്ങിനെയും ജേക്കബ് തോമസിനെയും മറികടന്ന് ഹേമചന്ദ്രനെയോ മറ്റ് ജൂനിയറായ ഡി.ജി.പി ഗ്രേഡിലുള്ളവരെയോ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയാക്കിയാൽ അവർ നിയമനടപടിക്ക് പോകുമോയെന്ന ആശങ്കയും സർക്കാറിനുണ്ട്. സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങൾ പൊലീസിൽനിന്നുണ്ടാകുന്ന സാഹചര്യത്തിൽ അത് അതിജീവിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ യോഗം മുഖ്യമന്ത്രിയുടെ ഒാഫിസിൽ നടക്കുമെന്നാണ് വിവരം. ബിജു ചന്ദ്രശേഖർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story