Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:30 AM GMT Updated On
date_range 30 May 2018 5:30 AM GMTതൻവീർ സെൻട്രൽ സ്കൂളിൽ 100 ശതമാനം വിജയം
text_fieldsbookmark_border
ഓച്ചിറ: തൻവീറുൽ ഇസ്ലാം സംഘം ട്രസ്റ്റിന് കീഴിലുള്ള ഓച്ചിറ തൻവീർ സെൻട്രൽ സ്കൂളിൽ സി.ബി.എസ്.സി പരീക്ഷയിൽ 100 ശതമാനം വിജയം. 48 കുട്ടികൾ പരീക്ഷ എഴുതിയതിൽ 48 പേരും മികച്ച വിജയം നേടിയതായി ട്രസ്റ്റ് സെക്രട്ടറി എസ്. മുഹമ്മദ് അറിയിച്ചു. അധ്യാപക ഒഴിവ് കരുനാഗപ്പള്ളി: മരുതൂർകുളങ്ങര ഗവ.എൽ.പി.എസിൽ ഫുൾ ടൈം ലാംഗ്വേജ് അധ്യാപക തസ്തികയിൽ (അറബിക്) താൽക്കാലിക ഒഴിവുണ്ട്. 31ന് രാവിലെ പത്തരക്ക് ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ കൂടിക്കാഴ്ചക്കായി എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഇരവിപുരം: തട്ടാമല ഗവ. വി.എച്ച്.എസ്.എസ്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇ.ഡി (ജൂനിയർ)യുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ഇരവിപുരം: ഗവ. വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഉൾപ്പെടെ വ്യാഴാഴ്ച രാവിലെ 10ന് എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story