Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 10:56 AM IST Updated On
date_range 29 May 2018 10:56 AM ISTമത്സ്യവിത്തുല്‍പാദന കേന്ദ്രം തുറന്നു
text_fieldsbookmark_border
ശാസ്താംകോട്ട: 20 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം ലക്ഷ്യമിടുന്ന കണത്താര്‍കുന്നം മത്സ്യവിത്തുൽപാദന കേന്ദ്രം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയില്‍ തൽപരരായ യുവാക്കള്‍ സംഘങ്ങള്‍ രൂപവത്കരിച്ച് മുന്നോട്ടുവന്നാല്‍ സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സബ്‌സിഡിയും ലഭ്യമാക്കും. മത്സ്യകൃഷിയിലൂടെ തൊഴിലവസരങ്ങളും മികച്ച വരുമാനവും സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തിെൻറ രണ്ടാംഘട്ട വികസന പദ്ധതിക്ക് 450 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. സുമ, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. ശുഭ, വൈസ് പ്രസിഡൻറ് എന്‍. യശ്പാല്‍, അംഗങ്ങളായ വരമ്പേല്‍ ശിവന്‍കുട്ടി, വൈ.എ. സമദ്, സി. ഉഷ, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയര്‍ അനില്‍കുമാര്‍, സൂപ്രണ്ടിങ് എൻജിനീയര്‍ വി.കെ. ലോട്ടസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ വി. അനില്‍, കെ. മാധവന്‍പിള്ള, കെ.പി. പവിത്രന്‍, ഖാലിദ്കുട്ടി, കോട്ടൂര്‍ നൗഷാദ്, എന്‍. ഓമനക്കുട്ടന്‍പിള്ള, വി. ശശികുമാര്‍, വി. വിജയകുമാര്‍, കഴുവേലില്‍ ബാബു എന്നിവര്‍ പങ്കെടുത്തു. വോട്ടിങ് മെഷീന്‍ കമീഷനിങ് ഇന്ന് കൊല്ലം: കോര്‍പറേഷനിലെ അമ്മന്‍നട ഡിവിഷനില്‍ മേയ് 31ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിെൻറ ഭാഗമായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ കമീഷനിങ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കൊല്ലം കോര്‍പറേഷന്‍ ഓഫിസില്‍ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story