Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെവി​െൻറ മരണം; യൂത്ത്...

കെവി​െൻറ മരണം; യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു

text_fields
bookmark_border
ചവറ: കെവി​െൻറ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തട്ടാശ്ശേരിയിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ചവറ പൊലീസ് സ്റ്റേഷന് സമീപമാണ് പാത ഉപരോധിച്ചത്. സാധാരണക്കാർക്ക് നീതി ലഭ്യമാക്കാൻ കഴിയാത്ത വിധം പൊലീസിനെ കയറൂരി വിട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പൊഴിയണമെന്ന് അവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പാർലമ​െൻററി വൈസ് പ്രസിഡൻറ് ആർ. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ശരത് പട്ടത്താനം അധ്യക്ഷത വഹിച്ചു. പ്രവർത്തകരെ സി.ഐ ഗോപകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് നീക്കി. കുറ്റിയിൽ മുഹ്സിൻ, ജാക്സൺ, വിഷ്ണു വേണുഗോപാൽ, ശ്രീകുമാർ, അനസ്, മുകേഷ്, റിനോസ്, രാജിത്ത്, അജ്മൽ, ഷെമീർ, ഷെബീർഖാൻ, വിനായക് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story