Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെവി​െൻറ കൊലയിൽ...

കെവി​െൻറ കൊലയിൽ പൊലീസ്‌ ഒന്നാം പ്രതി- കേരള ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍

നെയ്യാറ്റിന്‍കര: കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ പി. ജോസഫി​െൻറ കൊലപാതകത്തില്‍ പൊലീസ്‌ ഒന്നാം പ്രതിയെന്ന്‌ കേരള ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍. ഞായറാഴ്‌ച പുലര്‍ച്ച കെവിന്‍ ജോസഫിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയ വിവരം പിതാവ്‌ ജോസഫും ഭാര്യ നീനു ചാക്കോയും പൊലീസിനെ അറിയിച്ചിട്ടും അന്വേഷിച്ചില്ല. ഇതിനാലാണ് കെവി​െൻറ മരണം സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവരുമെന്നും കെ.എല്‍.സി.എ നെയ്യാറ്റിന്‍കര രൂപതാ സമിതി അറിയിച്ചു. ലോഗോസ്‌ പാസ്റ്ററല്‍ സ​െൻററില്‍ ചേര്‍ന്ന പ്രതിഷേധ യോഗമാണ്‌ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്‌. രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ്‌ പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്‌തു. കെ.എല്‍.സി.എ രൂപതാ പ്രസിഡൻറ് ഡി. രാജു, സെക്രട്ടറി സദാനന്ദന്‍, ട്രഷറര്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
TAGS:LOCAL NEWS