Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:45 AM GMT Updated On
date_range 26 May 2018 5:45 AM GMTതൂത്തുക്കുടി വെടിവെപ്പ് മനസ്സാക്ഷിയെ ഞെട്ടിക്കുന്നത് -പന്ന്യൻ
text_fieldsbookmark_border
തിരുവനന്തപുരം: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. പൊലീസിെൻറ നരനായാട്ടിനെതിരെ ദേശീയതലത്തിൽ പ്രതിഷേധം അലയടിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറത്തിെൻറ ആഹ്വാനപ്രകാരം ദേശവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നടത്തിയ മാർച്ച് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആേൻറാ ഏലിയാസ്, പ്ലാച്ചിമട ഐക്യദാർഢ്യ സമിതി കൺവീനർ ആർ. അജയൻ, ജോൺ, ഇർഷാദ് റഹ്മാൻ, വലേരിയൽ ഐസക്, പ്രസാദ് സോമരാജ്, എസ്. സ്റ്റീഫൻ, മേബിൾ നസിയാൻസ്, ഷൈനി, കരകുളം സത്യരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story