Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:02 AM IST Updated On
date_range 25 May 2018 11:02 AM IST'ഐ.ആർ.ഇയുടെ ഖനന അനുമതിക്കായുള്ള പബ്ലിക് ഹിയറിങ് നിയമവിരുദ്ധമെന്ന്'
text_fieldsbookmark_border
കരുനാഗപ്പള്ളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതിക്കായി ആലപ്പാട്, പന്മന, അയണിവേലിക്കുളങ്ങര എന്നിവിടങ്ങളിലെ 180 ഹെക്ടർ ഭൂമിയുടെ ഖനനത്തിന് അനുമതി തേടി കഴിഞ്ഞ ദിവസം ഇടപ്പള്ളിക്കോട്ട എഫ്.കെ.എം ഓഡിറ്റോറിയത്തിൽ നടന്ന പബ്ലിക് ഹിയറിങ് നിയമവിരുദ്ധമെന്ന് ജനകീയ കൂട്ടായ്‌മ. നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചാണ് കൊല്ലം എ.ഡി.എമ്മിെൻറ നേതൃത്വത്തിൽ ഹിയറിങ് നടന്നതെന്ന് ആലപ്പാട് ജനകീയ കൂട്ടായ്‌മ ആരോപിച്ചു. പബ്ലിക് ഹിയറിങ്ങിന് 60 ദിവസങ്ങൾക്ക് മുമ്പായി നോട്ടീസ് നൽകണമെന്നും പൊതുജനങ്ങളെ കാര്യം കൃത്യമായി അറിയിക്കണമെന്നുള്ള നിയമം ലംഘിച്ചെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പന്മനയിലും ആലപ്പാട് 'എട്ട്' ബ്ലോക്കിലും അനുമതിയില്ലാതെ തന്നെ ഖനനം നടത്തിയിട്ടുണ്ട്. 2017ലെ വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനം പ്രകാരം നിയമലംഘനമാണിത്. ഇത് പ്രകാരം മൈനിങ് ലീസിന് അർഹത ഇല്ലെന്നും ജനകീയ കൂട്ടായ്‌മ പ്രവർത്തകർ പറയുന്നു. ഐ.ആർ.ഇ ഉദ്യോഗസ്ഥരിൽ ചിലർ പൊതുജനം എന്ന വ്യാജേന നുഴഞ്ഞുകയറി ഖനനത്തിന് അനുകൂലമായി സംസാരിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാംസ്കാരിക സംഘടനയുടെയും കരയോഗങ്ങളുടെയും ലേബലിൽ ഉദ്യോഗസ്ഥർ അഭിപ്രായങ്ങൾ പറയാൻ മുതിർന്നതിനെ തുടർന്ന് ജനങ്ങൾ എതിർക്കുകയും ഹിയറിങ് പലതവണ തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ പ്രദേശം ഇനിയൊരു ഖനനം താങ്ങില്ല. ഖനനം നടത്താൻ ജനങ്ങൾ അനുവദിക്കിെല്ലന്നും അനുമതി നൽകരുതെന്നും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ പൂർണമായും അഭിപ്രായങ്ങൾ പറഞ്ഞുതീരുന്നതിനു മുേമ്പ ഹിയറിങ് നിർത്തിവെച്ച എ.ഡി.എമ്മിെൻറ തീരുമാനം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. വരും ദിവസങ്ങളിൽ ജനപ്രതിനിധികളെയും രാഷ്ട്രീയ-സാമുദായിക- സാംസ്കാരിക സംഘടനകളെയും അണിനിരത്തി പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. 'കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം' ചിത്രം- കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ നഷ്ടപ്പെട്ടുപോയ കാര്‍ഷികസമൃദ്ധി തിരിച്ചുകൊണ്ടുവരാൻ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം അഭിപ്രായപ്പെട്ടു. തഴവ പാവുമ്പയില്‍ മണപ്പള്ളി 11ാം വാര്‍ഡില്‍ പത്തേക്കറില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന കരനെല്ല് കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ചടങ്ങ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഭാനുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരം അധ്യക്ഷൻ കെ.പി. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് വികസനസമിതി അംഗങ്ങളായ ചിത്രഭാനു, ആറാട്ട് ബാബു, ചന്ദ്രാംഗദന്‍, രാധാകൃഷ്ണപിള്ള, വര്‍ഗീസ് വൈപ്പൂട്ടില്‍, സി.ഡി.എസ് അംഗം രമ്യ, ശ്യാമള, ഷൈലജ, മിനി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം പാവുമ്പ സുനില്‍ സ്വാഗതവും എ.ഡി.എസ് പ്രസിഡൻറ് ശ്രീവിദ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story