Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജാലകം....ഫിസിക്‌സ്...

ജാലകം....ഫിസിക്‌സ് ​െഗസ്​റ്റ്​ അധ്യാപക ഇൻറര്‍വ്യൂ 30ന്

text_fields
bookmark_border
തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ െഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവർ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30ന് രാവിലെ 11ന് പ്രിന്‍സിപ്പൽ മുമ്പാകെ ഇൻറര്‍വ്യൂവിന് എത്തണം. (ഫോണ്‍: 0471-2417112). പരീക്ഷാഫലം തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.റ്റി എന്നിവ 2017 നവംബറില്‍ നടത്തിയ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനായുള്ള യോഗ്യതാ പരീക്ഷയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും 'കൈറ്റി'​െൻറയും (ഐടി@സ്‌കൂള്‍) വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹത നേടിയവരുടെ വിവരം വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെയും കാര്യാലയത്തില്‍ പരിശോധനക്ക് ലഭിക്കും. നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. 2018-19 വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ (എന്‍.എസ്.പി) വഴി ഓണ്‍ലൈന്‍ അപേക്ഷിക്കണം. (കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story