Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:24 AM GMT Updated On
date_range 2021-09-06T12:42:22+05:30നിപ വൈറസ് വ്യാപനത്തിന് തടയിടണം - മെഡിക്കൽ സർവിസ് സെൻറർ
text_fieldsതിരുവനന്തപുരം: വലിയ മരണനിരക്കുള്ള നിപയുടെ വ്യാപനം തടയാൻ സർക്കാറും മെഡിക്കൽ കമ്യൂണിറ്റിയും ജനങ്ങളും സന്നദ്ധപ്രവർത്തകരും മുൻകൈ എടുക്കണമെന്ന് മെഡിക്കൽ സർവിസ് സെൻറർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 1997ന് ശേഷം മലേഷ്യ, സിംഗപ്പുർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഒതുങ്ങിനിന്ന ഇൗ രോഗം എങ്ങനെ കേരളത്തിലെത്തിെയന്നത് പ്രതിരോധപ്രവർത്തനത്തിെൻറ ഭാഗമായി അേന്വഷിക്കേണ്ടതുണ്ട്. ചികുൻഗുനിയയും മലമ്പനിയും ഡെങ്കിപ്പനിയും വ്യാപിക്കുന്നത് പ്രതിരോധപ്രവർത്തനങ്ങളുടെ അപര്യാപ്തതയിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനാൽ സർക്കാറിെൻറ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സന്നദ്ധസംഘടനകളെ ഉപയോഗപ്പെടുത്തിയും രോഗത്തിെൻറ വ്യാപനം തടയണമെന്നും സംസ്ഥാന കോഒാഡിേനറ്റർ ഡോ. കെ. ഹരിപ്രസാദ് ആവശ്യപ്പെട്ടു.
Next Story