Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:45 AM IST Updated On
date_range 25 May 2018 10:45 AM ISTആറ്റിങ്ങലിൽ വിദ്യാഭ്യാസ രംഗത്ത് 39.61 കോടിയുടെ വികസനം; ഉദ്ഘാടനം 29ന്
text_fieldsbookmark_border
ആറ്റിങ്ങൽ: മണ്ഡലത്തിൽ വിദ്യാഭ്യാസമേഖലയിൽ 39.61 കോടിയുടെ വികസനപദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ബി. സത്യൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മണ്ഡലത്തിൽ പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 29ന് രാവിലെ 10ന് ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് 39.61 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തുടക്കവും മികച്ച വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടക്കുമെന്നും ബി. സത്യൻ എം.എൽ.എ പറഞ്ഞു. പുതുതായി 25 വികസനപദ്ധതികൾക്ക് കൂടി ഫണ്ട് ലഭിച്ചിട്ടുണ്ട്. വിവിധ റോഡുകളുടെ വികസനത്തിനായി 12 പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. വരും വർഷങ്ങളിലായി 87 കോടിയുടെ വികസനപദ്ധതികളാണ് മണ്ഡലത്തിൽ പ്രാവർത്തികമാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. നിർദിഷ്ട മൂന്നുമുക്ക്-പൂവൻപാറ റോഡ് വികസനത്തിന് റീ അലൈൻമെൻറ് നടപടികൾ പുരോഗമിക്കുന്നു. പുറമ്പോക്ക് ഭാഗം കല്ലിട്ട് തിരിച്ച് ആദ്യഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. സർക്കാർ ഭൂമിയും കൂടി ഇതിനായി ഏറ്റെടുക്കും. മൂന്നുമുക്ക്, നാലുമുക്ക്, കച്ചേരി, ടി.ബി ജങ്ഷൻ, പാലസ് റോഡ് എന്നിവിടങ്ങളിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കും. നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയ അയിലം പാലം, 2.06 കോടി ചെലവിട്ട് നിർമിച്ച ഗവ. ഐ.ടി.ഐയുടെ പുതിയ ബ്ലോക്ക്, ഒരു കോടി ചെലവിട്ട് നിർമിച്ച വക്കം യു.ഐ.ടി മന്ദിരം, 50 ലക്ഷം ചെലവിട്ട് നിർമിച്ച പുളിമാത്ത് ആയുർവേദ ആശുപത്രി മന്ദിരം, കിളിമാനൂർ ഗവ. എച്ച്.എസ്.എസിലെ അഞ്ച് ക്ലാസ് മുറികൾ, പേരൂർ വടശ്ശേരി യു.പി.എസ് മന്ദിരം, പുളിമാത്ത് പെയ്കക്കട ഓപൺ എയർ ഓഡിറ്റോറിയം, ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ ബസ്, കിളിമാനൂർ പഴയചന്ത അംഗൻവാടി മന്ദിരം, നഗരൂർ പുതിയ പൊലീസ് സ്റ്റേഷൻ പ്രവർത്തനം, പുളിമാത്ത്, കരവാരം, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തുകളിൽ എക്കോ ഷോപ്പ്, വക്കം വി.എച്ച്.എസ്.എസിൽ രണ്ട് കോഴ്സുകൾ എന്നിവയാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ പ്രദീപും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story