Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 11:05 AM IST Updated On
date_range 24 May 2018 11:05 AM ISTമരാമത്ത് വകുപ്പിൽ രണ്ട് മാസത്തിനകം 264 പ്രവൃത്തികളുടെ ഉദ്ഘാടനം -മന്ത്രി ജി. സുധാകരൻ 'രജിസ്ട്രേഷൻ വകുപ്പിന് 500 കോടിയുടെ വരുമാനവർധന'
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാറിെൻറ രണ്ടാം വാർഷികത്തിെൻറ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിൽ 3218.7106 കോടി രൂപക്കുള്ള 264 പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി. സുധാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷൻ വകുപ്പിൽ കഴിഞ്ഞ വർഷത്തെക്കാൾ 500 കോടി രൂപയുടെ വരുമാനവർധന ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ചെയ്യുന്നവയിൽ പൂർത്തീകരിച്ച 14 പാലവും 87 റോഡും നിർമാണം ആരംഭിക്കുന്ന 13 പാലവും 107 റോഡുകളും ഉൾപ്പെടുന്നു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വലിയ തുക ചെലവഴിച്ച് നിർമാണം നടത്തുന്നവ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് കോടി രൂപക്ക് മുകളിലുള്ള 2910.45 കോടിയുടെ 119 പ്രവൃത്തികളും രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിലുള്ള 70 പ്രവൃത്തികളും ഉൾപ്പെടുന്നു. സർക്കാർ വന്നശേഷം മരാമത്ത് വകുപ്പിൽ 248 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരു ചീഫ് എൻജിനീയർ, രണ്ട് സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെ 63 പേരെ സസ്പെൻഡ് ചെയ്തു. സാമൂഹിക ഒാഡിറ്റ് നടപ്പാക്കി. എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകുന്നേരം 3.30 മുതൽ 4.30 വരെ 18004257771 എന്ന നമ്പറിൽ സൗജന്യമായി മന്ത്രിയെ വിളിച്ച് പരാതി അറിയിക്കാം. കവടിയാറിലെ കെ.എസ്.ടി.പി ഒാഫിസിലേക്ക് ഇൗ നമ്പറിൽതന്നെ എല്ലാ പ്രവൃത്തിദിനത്തിലും രാവിലെ 9.30 മുതൽ രാത്രി 7.30 വരെ ടോൾ ഫ്രീ ആയി വിളിക്കാം. സംസ്ഥാനത്ത് ആദ്യമായി വകുപ്പിന് കീഴിലെ 2529 പാലങ്ങളുടെ ബലം സംബന്ധിച്ച് സർവേ പൂർത്തീകരിച്ചു. 162 എണ്ണം പുനർനിർമിക്കേണ്ടതും 208 എണ്ണം പുനരുദ്ധരീകരിക്കേണ്ടതാണെന്ന് കണ്ടെത്തി. 105602 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അഞ്ച് വർഷം കൊണ്ട് ലക്ഷ്യമിടുന്നത്. 30,000 കോടിയുടെ ദേശീയപാത വികസനവും. രജിസ്ട്രേഷൻ വകുപ്പിന് 2015-16 വർഷം 2,500 കോടി രൂപയുടെ വരുമാനം ഉണ്ടായത് 2016-17 ൽ 2650 കോടിയായും 2017- 18 ൽ 3150 കോടിയായും വർധിച്ചു. സബ്രജിസ്ട്രാർ ഒാഫിസിൽ സൂക്ഷിച്ചിരിക്കുന്ന മുൻ ആധാര വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കും. ഗഹാനുകൾക്കും ഗഹാൻ ഒഴിമുറികൾക്കും ഇ- ഫയലിങ്ങും ചിട്ടി രജിസ്ട്രേഷന് കമ്പ്യൂട്ടർവത്കരണവും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story