Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലിനിക്ക്​ സർക്കാറി​െൻറ...

ലിനിക്ക്​ സർക്കാറി​െൻറ സ്നേഹാഞ്​ജലി

text_fields
bookmark_border
തിരുവനന്തപുരം: സേവനത്തിനിടെ നിപ ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് സംസ്ഥാന സർക്കാറി​െൻറ സ്നേഹാർദ്രമാർന്ന അനുസ്മരണം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഴ്സിങ് വിദ്യാർഥികൾ അടക്കം ജനാവലി പങ്കെടുത്തു. ലിനി മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ അനുസ്മരിച്ചു. സ്വന്തം കർത്തവ്യം നിർവഹിക്കുന്നതിൽ അവർ മുന്നോട്ടുപോയി. ആരോഗ്യമേഖലയുടെ സമ്പത്താണ് നഴ്സുമാർ. വൈറസിനെ പെട്ടെന്ന് കണ്ടെത്താനും നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞു. ആശുപത്രി ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി വിനാശം തടയാനും കഴിയണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മലേഷ്യൻ കാടുകൾക്കുണ്ടായ നാശമാണ് നിപയുടെ കാരണമെന്ന് പറയപ്പെടുന്നു. അത് ശരിയെങ്കിൽ ആവാസവ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും നാശമാണ് പുതിയ വൈറസുകളുടെയും രോഗങ്ങളുടെയും പ്രധാന കാരണമെന്ന് അദ്ദഹം പറഞ്ഞു. ലിനിയുടെ ധീരത അംഗീകരിക്കേണ്ടതാണെന്നും രോഗികൾക്ക് സംരക്ഷണവും പരിചരണവും നൽകുന്നതിൽ അവർ മാതൃകയായെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മേയർ വി.കെ. പ്രശാന്ത്, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നഴ്സിങ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story