Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരക്ഷിത സ്​കൂൾ...

സുരക്ഷിത സ്​കൂൾ യാ​ത്ര: പാലിക്കേണ്ട നിർദേശങ്ങൾ

text_fields
bookmark_border
*സ്കൂളുകൾ ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫിസറായി ചുമതലപ്പെടുത്തണം. ഈ അധ്യാപകൻ സ്കൂളി​െൻറ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങളുടെയും വിവരങ്ങൾ അടങ്ങുന്ന രജിസ്റ്റർ സൂക്ഷിക്കണം. ഈ രജിസ്റ്ററിൽ സ്കൂൾ ഉടമസ്ഥതയിലുള്ള ഓരോ വാഹനത്തി​െൻറ നമ്പറും ഡ്രൈവറുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം. ഈ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പേര്, ക്ലാസ്, കുട്ടി വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾ എന്നിവയും രേഖപ്പെടുത്തണം. സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളും ഇത്തരത്തിൽ ശേഖരിച്ച് സൂക്ഷിക്കുകയും കുട്ടികളുടെ രക്ഷാകർത്താക്കളുമായി ബന്ധപ്പെട്ട് അതി​െൻറ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യണം. ഇത്തരം വാഹനം ഓടിക്കുന്നവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്കൂൾ സേഫ്റ്റി ഓഫിസർ അതാത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ ഉടൻ വിവരം അറിയിക്കണം. *സ്കൂൾ വാഹനം ഓടിക്കുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത ൈഡ്രവിങ് പരിചയം ഉണ്ടായിരിക്കണം. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ പെട്ടിട്ടില്ല എന്ന് ബോധ്യമാക്കുന്ന സർട്ടിഫിക്കറ്റ് അതാത് പരിധിയിലെ എസ്.എച്ച്.ഒമാരിൽനിന്ന് വാങ്ങി ഹാജരാക്കണം. *ഡ്രൈവർ നേരത്തേ അലക്ഷ‍്യമായും വേഗത്തിലും വാഹനം ഓടിച്ചതിനോ മദ്യപിച്ച് വാഹനം ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടയാൾ ആകരുത്. *ഓരോ വാഹനത്തിനും ൈഡ്രവറെ കൂടാതെ ഒരു അറ്റൻഡർ (ക്ലീനർ) ഉണ്ടായിരിക്കണം. *സ്കൂൾ വാഹനങ്ങളിൽ കുട്ടികളുടെ പേരും വിവരവും അടങ്ങുന്ന അറ്റൻഡൻസ് ബുക്ക് ഉണ്ടായിരിക്കണം. കുട്ടികൾ വാഹനത്തിൽ കയറുന്ന മുറക്ക് ബുക്കിൽ രേഖപ്പെടുത്തണം. *സ്കൂൾ വാഹനങ്ങൾക്ക് കൃത്യമായും അടയുന്ന തരത്തിലുള്ള ഡോറും ഷട്ടറുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. *കേരള മോട്ടോർ വെഹിക്കിൾ റൂൾസ് 221 പ്രകാരമുള്ള എണ്ണം കുട്ടികളെ മാത്രമേ വാഹനത്തിൽ കയറ്റാവൂ. ഓട്ടോ പോലുള്ള ചെറുവാഹനങ്ങളിൽ കുട്ടികളെ അമിതമായി കയറ്റുന്നത് ശ്രദ്ധയിൽപെട്ടാൽ ശക്തമായ നിയമനടപടി സ്വീകരിക്കും. *കുട്ടികൾ വാഹനങ്ങളിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കേണ്ട സന്ദർഭങ്ങളിൽ അറ്റൻഡർ പ്രത്യേക ശ്രദ്ധചെലുത്തി റോഡ് മുറിച്ച് കടക്കാൻ സഹായിക്കണം. *ഓരോ സ്കൂൾ വാഹനവും കൃത്യമായി അറ്റകുറ്റപ്പണി നടത്തിയോ എന്ന് സ്കൂൾ സേഫ്റ്റി ഓഫിസർ ഉറപ്പുവരുത്തണം. *സ്കൂൾ പരിസരത്തും സ്കൂൾ വാഹനത്തിനുള്ളിലും കാമറ സ്ഥാപിക്കാൻ സ്കൂൾ അധികാരികൾ നടപടി സ്വീകരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story